ചെറിയ പെരുന്നാൾ ഞായറാഴ്ച്ചയെന്ന് വിവിധ ഖാസിമാർ

ചെറിയ പെരുന്നാൾ ഞായറാഴ്ച്ചയെന്ന് വിവിധ ഖാസിമാർ

മലപ്പുറം: ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ഞായറാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടയിൽ പെരുന്നാൾ പ്രമാണിച്ച് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ പ്രവർത്തിക്കുവാൻ സർക്കാർ അനുവാദം നൽകി. ശനിയാഴ്ച ഒറ്റ ദിവസത്തേക്കാണ് ഇത്. പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിനും ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ ആരാധനാലയങ്ങളിലെ പെരുന്നാൾ നിസ്ക്കാരത്തിന് അനുമതിയില്ല.

Sharing is caring!