ലോക് ഡൗണ് കാലത്ത് അന്യ സ്ഥാനങ്ങളില്‍ നിന്നും നിരവധി രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നെത്തിക്കാന്‍ നേതൃത്വം നല്‍കി മുസ്ലിം ലീഗ് എമര്‍ജന്‍സി ആംബുലന്‍സ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ അനീസ് മേനാട്ടില്‍

ലോക് ഡൗണ് കാലത്ത്  അന്യ  സ്ഥാനങ്ങളില്‍ നിന്നും നിരവധി  രോഗികള്‍ക്ക് ജീവന്‍രക്ഷാ  മരുന്നെത്തിക്കാന്‍ നേതൃത്വം നല്‍കി  മുസ്ലിം ലീഗ് എമര്‍ജന്‍സി  ആംബുലന്‍സ് വിഭാഗം  കോ-ഓര്‍ഡിനേറ്റര്‍   അനീസ് മേനാട്ടില്‍

താനൂര്‍: സ്ഥിരമായി മരുന്നു കഴിക്കുന്ന അനേകം രോഗികള്‍ക്ക് ലോക്ക് ഡൗണ് കാലത്ത് ആശ്വാസത്തിന്റെ കവചമൊരുകുകയായിരുന്നു മുസ്ലിം ലീഗ് സ്റ്റേറ്റ് ആംബുലന്‍സ് വിംഗ് കോ-ഓര്‍ഡിനേറ്റര്‍ താനൂര്‍ ഒഴൂരിലെ മേനാട്ടില്‍ അനീസ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും
ചെന്നൈ, ബാംഗളൂര്‍, മംഗലാപുരം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നുറ് കണക്കിന് രോഗികള്‍ക്ക് മുസ്ലിം ലീഗ് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ഉപയോഗപ്പെടുത്തിയാണ് അനീസ് മരുന്നെത്തിച്ചു നല്‍കിയത്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന നൂറുക്കണക്കിന് രോഗികക്കാണ് ഇതോടെ അനീസിന്റെ സഹായം കൈത്താങ്ങായത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംവിധാനങ്ങളെ കോ ഓര്‍ഡിനേറ്റ് ചെയ്യുകയായിരുന്നു അനീസ്. പ്രത്യേക പരിശീലനം ലഭിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മെസ്റ്റ് ആംബുലന്‍സിലുള്ളത്. ബാംഗ്ലൂര്‍, ചെന്നൈ, പോണ്ടിച്ചേരി, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും അത്യാവശ്യമരുന്നുകള്‍ എത്തിക്കുന്നതിന് വേണ്ടി പോലീസ് ഉദ്യേഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും സമീപിക്കുന്നതും അനീസിനെയാണ്.

തീരുവനന്തപുരത്ത് നിന്നും ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഇദ്ദേഹത്തിന്റെ സേവനം വഴി മരുന്നെത്തിക്കാനായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെയും, സെക്രട്ടറി പികെ ഫിറോസിന്റെയും ആഹ്വാന പ്രകാരം
മെസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരേയും 14 ജില്ലകളിലെയും വൈറ്റ് ഗാര്‍ഡ് കാപ്റ്റന്‍മാരേയും സ്റ്റേറ്റ് ക്യാപ്റ്റനെയുമുള്‍പ്പെടുത്തി രൂപീകരിച്ച ഇദ്ദേഹത്തിന്റെ കീഴിലുള്ള സ്റ്റേറ്റ് എമര്‍ജന്‍സി ടീം ഇരുപത്തി നാല് മണിക്കൂറും സദാ ജാഗ്രതയിലാണ്.

ഒരോ ദിവസവും നിരവധി രോഗികള്‍ക്കാണ് വൈറ്റ് ഗാര്‍ഡ് വാങ്ങുന്ന മരുന്നുകള്‍ ആംബുലന്‍സ് വഴിഎത്തിച്ചു നല്‍കുന്നത്. കോവിഡ് എന്ന മഹാമാരിയെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധിക്കുകയായിരുന്നു അനീസും സഹപ്രവര്‍ത്തകരും. ലോക് ഡൗണ്‍ സമയത്ത് കടുത്ത സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമാകാനുള്ള
സാദിഖലി തങ്ങളുടെയും, മുനവ്വറലി തങ്ങളുടെയും നിര്‍ദ്ധേശം വന്നതും അനീസിനായിരുന്നു. ഇവര്‍ക്ക് സൗജന്യമായി ആംബുലന്‍സ് സേവനം ചെയ്തു കൊടുക്കാനും അനീസിനായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മുസ്ലിം ലീഗിന്റെ കീഴിലുള്ള നൂറ് കണക്കിന് ആംബുലസുകളില്‍ ആദ്യഘട്ടത്തില്‍ ഒരു ഉപാധിയും കൂടാതെ സര്‍ക്കാറിന്
വിട്ടു നല്‍കിയ നൂറ് ആംബുലന്‍സുകളുടെ രജിസ്‌ടേഷന്‍ പൂര്‍ത്തീകരിച്ച് നല്‍കിയതും മെസ്റ്റും കോര്‍ഡിനേറ്റര്‍ അനീസ് മേനാട്ടിലുമാണ്.

ലോക് ഡൗണ്‍ സമയത്ത് ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ജീവന്‍ രക്ഷാ മരുന്നുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും വളരെ വേഗം തങ്ങളുടെ കൈകളിലെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികള്‍.

വയനാട്ടില്‍ നിന്നുള്ള മൂന്നു രോഗികളുടെ പ്രത്യേക ടെസ്റ്റിനു വേണ്ടിയുള്ള രക്ത സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയില്‍ എത്തിച്ചു നല്‍കാനായത് ഏറെ സംതൃപ്തിയുണ്ടാക്കിയ പ്രവര്‍ത്തനമാണെന്ന് അനീസ് പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധേയനായ അനീസ് രക്തദാന മേഖലയിലും സജീവമാണ്. സ്പര്‍ശം ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിന്റെ പലഭാഗത്തുമുള്ള രോഗികള്‍ക്ക് രക്തമെത്തിക്കാനും സ്പര്‍ശം വഴി അനീസിനായിട്ടുണ്ട്. ഒഴൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കൂടിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തകന്‍.

Sharing is caring!