പാണക്കാട് ഹൈദരലി തങ്ങളെ ‘തങ്ങള്‍പൊടി’യാക്കി പ്രചരണം നടത്തിയ കോട്ടക്കല്‍ സ്വദേശിക്കെതിരെ കേസെടുത്തു

പാണക്കാട് ഹൈദരലി തങ്ങളെ  ‘തങ്ങള്‍പൊടി’യാക്കി പ്രചരണം നടത്തിയ കോട്ടക്കല്‍  സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളെ ‘തങ്ങള്‍പൊടി’യാക്കിയ പ്രചരണം നടത്തിയ കോട്ടക്കല്‍ സ്വദേശിക്കെതിരെ കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കാന്‍ ശ്രമിച്ച കോട്ടക്കല്‍ വില്ലൂര്‍ സ്വദേശി വിനീഷ് കുറ്റിക്കാട്ടു പറമ്പില്‍ എന്ന വിനുവിനെതിരെ ഐപിസി 153 പ്രകാരമാണ് ഇന്ന് കോട്ടക്കല്‍ പോലീസ് കേസെടുത്തത്. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഖലീല്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.ഹാന്‍സ് പാക്കറ്റില്‍ തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കയറ്റി ഫേസ്ബൂക്കിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു.
അതേ സമയം പാണക്കാട് ഹൈദരലി തങ്ങളെ ‘തങ്ങള്‍പൊടി’യാക്കി പ്രചരണം നടത്തിയ നിരവധിപേര്‍ക്കെതിരെ ഇതിനോടകം വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. കഴഞ്ഞ ദിവസം
രണ്ട്‌പേര്‍ക്കെതിരെകൂടി പരപ്പനങ്ങാടി പോലീസ പോലീസ് കേസെടുത്തിരുന്നു. ഹാന്‍സ്പാക്കറ്റില്‍ ഹൈദരലി തങ്ങളുടെ ഫോട്ടോ മോര്‍ഫ്ചെയ്തു കയറ്റി ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ചതിനുമാണ് കേസെടുത്തത്.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്‌സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിലാണ് രണ്ട് പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി.പി. ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് കേസെടുത്തത്. പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന റമളാന്‍ റിലീഫ് വിതരണത്തിന്റെ പോസ്റ്റില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലും , ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഹാന്‍സ് പാക്കറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച പാക്കറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്തു കൊണ്ട് സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ് പരാതി പ്രകാരം ഇരുവര്‍ക്കുമെതിരെയും കേസെടുത്തത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പെടുത്തിയതിനു തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പള്ളിക്കല്‍ ബസാറില്‍ ചിറക്കല്‍ വീട്ടില്‍ മങ്ങാട്ടയില്‍ ഷഫീഖ്‌നു എതിരെയാണ് പള്ളിക്കല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ പള്ളിക്കല്‍,സെക്രട്ടറി കെ.ടി ഫിറോസ് എന്നിവരാണ് പരാതി നല്‍കിയത്.സമാന പോസ്റ്റിന്റെ പേരില്‍ ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസ് മറ്റു പലരുടെ പേരിലും എടുത്തിട്ടുണ്ട്.
അതേ സമയം ഹാന്‍സ് സുര എന്നു വിളിച്ച മൂരികള്‍ക്കൊക്കെ ഇത്തിരി തങ്ങള്‍പൊടി തരട്ടെ’ എന്ന് പറഞ്ഞ് ഹാന്‍സ്പാക്കറ്റില്‍ ഹൈദരലി തങ്ങളുടെ ഫോട്ടോ മോര്‍ഫ്ചെയ്തു കയറ്റി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. പാണക്കാട് ഹൈദരലി തങ്ങളെ ഹാന്‍സ് പാക്കറ്റില്‍ ‘തങ്ങള്‍പൊടിയാക്കിയ അഖില്‍ കൃഷ്ണക്കെതിരെയാണ് കേസെടുത്തത് തിരൂരങ്ങാടി പോലീസ്
കേസെടുത്തിരുന്നത്. ഈ യുവാവിനെതിരെ താനൂര്‍ പോലീസിലും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. ഫേസ് ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നും ഹാന്റ്‌സ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് തിരൂരങ്ങാടി സി.ഐ ജോയ് പറഞ്ഞു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം പാണക്കാട് ഹൈദരലി ചിത്രം മോര്‍ഫ് ചെയ്ത് ഹാന്‍സ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കഴിഞ്ഞ ദിവസം താനൂര്‍ പോലീസും കേസെടുത്തിരുന്നു. . തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത് വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രം എഡിറ്റ് ചെയ്തായിരുന്നു. രാകേഷ് എന്ന ഉണ്ണിക്കുട്ടനെതിരെ പരാതി നല്‍കിയത് യൂത്ത് ലീഗായിരുന്നു. ഇതിനെതിരെ താനൂര്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് താനൂര്‍ പോലീസില്‍ പരാതി നല്‍കി. പനങ്ങാട്ടൂര്‍ ചാഞ്ചേരിപറമ്പിലെ കറങ്കാണി പറമ്പില്‍ രാകേഷ് (ഉണ്ണിക്കുട്ടന്‍) എന്നയാള്‍ക്കെതിരെയാണ് താനൂര്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.കെ. അന്‍വര്‍ സാദത്ത് താനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പി പ്രമോദിന് പരാതി നല്‍കിയത്. കേരളത്തില്‍ നന്മയര്‍ന്ന സേവനം നടത്തിക്കൊണ്ടിരിക്കുന്ന വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രത്തില്‍ തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത് ഹാന്‍സ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കുക വഴി സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കി ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. നാടിന്റെ സൗഹാര്‍ദ്ധാന്തരീക്ഷം തകര്‍ക്കാനും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ച ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Sharing is caring!