കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് മരിച്ചു

തിരൂര്‍: കിണര്‍ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ബി.പി അങ്ങാടി കട്ടച്ചിറ കാരയില്‍ താമസിക്കുന്ന തൊട്ടിയാട്ടില്‍ പരേതനായ ബീരാന് മകന് മുസ്തഫ (33) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് തെക്കനന്നാരയിലായിരുന്നു അപകടം. കുറച്ച് കാലം ഗള്‍ഫിലായിരുന്ന മുസ്തഫ നാട്ടിലെത്തിയിട്ട് കിണര്‍നിര്‍മ്മാണ തൊഴിലെടുത്ത് വരികയായിരുന്നു. ഷോക്കേറ്റയുടന്‍ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്നടത്തി. അവിവാഹിതനാണ്. മാതാവ്: റുക്കിയ. സഹോദരികള്‍: ജംഷിയ, ജസ്ന, ജസ് ല, ഹുസ്ന.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.