ലോക്ഡൗണിനിടയില് ഗൃഹനാഥന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: കോവിഡിനും ലോക്ഡൗണിനും ഇടയില്‍ മലപ്പുറം എളങ്കൂര്‍ സ്വദേശിയായ ഗൃഹനാഥന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. എളങ്കൂര്‍ മഞ്ഞപ്പറ്റ പാലങ്ങോട്ടില് വേലായുധന്റെ മകന് രാജമണി (47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറിന് വീട്ടിലെ ഡൈനിങ് ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഭാര്യ കാളികാവിലെ വീട്ടിലേക്ക് പോയതിനാല്‍ രാജമണി തനിച്ചായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം വീടിനടുത്തുള്ള ശ്മാശനത്തില്‍ മറവ് ചെയ്തു.
മാതാവ്: ജാനകി. ഭാര്യ: രജിത. മക്കള്‍: ആതിര, ജിതിന്‍രാജ്, അനുരാജ്. സഹോദരങ്ങള്‍: വേണുഗോപാലന്‍, അജിത്ത് കുമാര്‍, ജലജ, ജയന്തി.
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]