അന്തരിച്ച പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ താനൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു

അന്തരിച്ച പാണക്കാട് തങ്ങളെ  അപകീര്‍ത്തിപ്പെടുത്തിയ താനൂര്‍ സ്വദേശിക്കെതിരെ  കേസെടുത്തു

മലപ്പുറം: അന്തരിച്ച പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ പരാതിയില്‍ താനൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. സുമോ ഗുസ്തിക്കാരന്റെ തലയുടെ ഫോട്ടോ മാറ്റി പകരം പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങളുടെ തലഭാഗം മുഖമടക്കം ഒട്ടിച്ച സംഭവത്തില്‍ താനൂരിലെ ശശി കൊളക്കാട്ടിലിനെതിരെയാണ് പോലീസ് കേസെടുത്തത്. മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച
പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും രാഷ്ട്രീയ സ്പര്‍ദ്ധ വരുത്തുന്ന തരത്തിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ശശി കൊളക്കാട്ടില്‍, ഓമച്ചപ്പുഴ എന്നയാള്‍ക്കെതിരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു പോലീസ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ഒഴുര്‍ പ്രസിഡന്റ് സൈതലവി തൊട്ടിയില്‍, കരിങ്കപ്പാറ എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു സുമോ ഗുസ്തിക്കാരന്റെ തലയുടെ ഫോട്ടോ മാറ്റി പകരം പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ തലഭാഗം ുവീീേ മുഖമടക്കം ഒട്ടിച്ചു കമന്റ് ഇട്ടോണ്ട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതു സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
അതേ സമയം പാണക്കാട് ഹൈദരലി തങ്ങളെ ‘തങ്ങള്‍പൊടി’യാക്കി പ്രചരണം നടത്തിയ രണ്ട്പേര്‍ക്കെതിരെകൂടി കഴിഞ്ഞ ദിവസം മലപ്പുറത്ത് പോലീസ് കേസെടുത്തിരുന്നു.. ഹാന്‍സ്പാക്കറ്റില്‍ ഹൈദരലി തങ്ങളുടെ ഫോട്ടോ മോര്‍ഫ്‌ചെയ്തു കയറ്റി.
ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കിയും ചിത്രീകരിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിലാണ് രണ്ട് പേര്‍ക്കെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി.പി. ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് കേസെടുത്തത്. പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന റമളാന്‍ റിലീഫ് വിതരണത്തിന്റെ പോസ്റ്റില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലും , ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഹാന്‍സ് പാക്കറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച പാക്കറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്തു കൊണ്ട് സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ് പരാതി പ്രകാരം ഇരുവര്‍ക്കുമെതിരെയും കേസെടുത്തത്.

Sharing is caring!