21ലക്ഷംരൂപ ചെലവഴിച്ച് 4200 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍നല്‍കി മലപ്പുറത്തെ പ്രവാസി

21ലക്ഷംരൂപ ചെലവഴിച്ച്  4200 കുടുംബങ്ങള്‍ക്ക്  ഭക്ഷണ കിറ്റുകള്‍നല്‍കി  മലപ്പുറത്തെ പ്രവാസി

മലപ്പുറം: വളാഞ്ചേരിയിലെ പ്രവാസിയുടെ മാതൃകാപ്രവര്‍ത്തനം. 21ലക്ഷം രൂപ ചെലവഴിച്ച് 4200 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍നല്‍കി. വലിയ കുന്ന് സ്വദേശിയും, പ്രവാസിയുമായ കെ.എം.അബ്ദുല്‍ നാസിര്‍ ഇതിനായി ചിലവഴിച്ചത്. ഒരു കുടുംബത്തിന് രണ്ടാഴ്ചത്തേക്ക് ആവശ്യമായ 17 ഇനം വസ്തുക്കളാണ് കിറ്റില്‍ ഉള്ള ടക്കം ചെയ്തിട്ടുള്ളത്.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തില്‍ 5907 കുടുംബങ്ങളാണുള്ളത്. ഇതില്‍ 4200 കുടുംബങ്ങള്‍ ക്കാണ് കിറ്റുകള്‍ നല്‍കിയത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കാന്‍ പ്രചോദനം ഉണ്ടാക്കുക എന്നതുകൂടി എന്റെ പ്രവൃത്തി കൊണ്ട് ലക്ഷ്യം വെക്കുന്നുണ്ടണ് കെ.എം.അബ്ദുള്‍ നാസര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ബ്രയ്ക്ദി ചെയ്ന്‍ ക്യാംപയിന്നും കിറ്റു വിതരണത്തോടൊപ്പം കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ നടത്തിയിരുന്നു. കോട്ടണ്‍ തുണി സഞ്ചിയില്‍ ബ്രയ്ക്ദി ചെയ്ന്‍ സന്ദേശം ആലേഖനം ചെയ്താണ് കിറ്റുകള്‍ നല്‍കിയിരുന്നത്. കോണ്‍ഗ്രസ്സ് കുടുംബത്തില്‍ പിറന്നതിനാല്‍ കോണ്‍ഗ്രസ്സിന്റെ ആശയത്തോടും, ശൈലിയോടുമാണ് താല്‍പ്പര്യമെന്നും, അതു കൊണ്ടാണ് കെ.ടി.മൊയ്തുവിന്റെ നേതൃത്വത്തിലുള്ള മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയെ കിറ്റു വിതരണച്ചുമതല ഏല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുറമണ്ണൂര്‍ 6, 7, വാര്‍ഡുകളിലെ വിതരണത്തോടെ കിറ്റു വിതരണം അന്തിമഘട്ടത്തിലാണ്. വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കെ.എം.അബ്ദുല്‍ നാസറിന്റെ ഇളയ മകന്‍ – മാഹിര്‍ അബ്ദുല്‍ നാസിര്‍ നിര്‍വ്വഹിച്ചു.ഡി.സി.സി.സെക്രട്ടറി പി.സി.എ.നൂര്‍, മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു, ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പി.സുരേഷ്, മണ്ഡലം ഭാരവാഹികളായ പി.സുധീര്‍, ഇ.കെ.രാജു, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ബിനീഷ് മങ്കേരി, ബിജുകുട്ടന്‍ ,അനീസ് കോട്ടപ്പുറത്ത്, ബാബു പുറമണ്ണൂര്‍ എന്നിവര്‍ സമാപന വിതരണ പരിപാടികളില്‍ പങ്കാളികളായി.

Sharing is caring!