മന്ത്രി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മന്ത്രി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടി എം.പി. ജലീലിന്റെ ആരോപണങ്ങള്‍
അടിസ്ഥാന രഹിതമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്തി തന്റെ വാര്‍ത്താസമ്മേളനങ്ങളിലും ഔദ്യോഗിക ഫേസ് ബുക്ക് പേജിലുമായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് . കോവിഡ് -19 മായി ബന്ധപ്പെട്ട് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപ ജില്ലയിലെ കോവിഡ് ആശുപ്രതിയായ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഞ്ച് വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിനും ബാക്കി വരുന്ന 50 ലക്ഷം രൂപ മലപ്പുറം ലോക് സഭാ മണ്ഡലത്തിലെ വിവിധ ആശുപ്രതികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കു ന്നതിനുമാണ് നല്‍കിയിട്ടുള്ളത് . ഇതുപ്രകാരമുള്ള നടപടി ക്രമങ്ങള്‍ മലപ്പുറം കളക്ട്രേറ്റില്‍ പുരോഗമിക്കുന്നുമുണ്ട് . വസ്തുതകള്‍ ഇതായിരിക്കെ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തെന്ന് മന്ത്രിയുടെ പ്രസ്താവനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് . കൂടാതെ കോവിഡ് -19 മായി ബന്ധപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാര്‍ച്ച് മാസത്തെ വേതനവും അതിനു പുറമെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏപ്രില്‍ മാസത്തെ വേതനവും സംഭാവനയായി നല്‍കിയിട്ടുണ്ട് . ഇങ്ങിനെ നല്‍കിയിട്ടുള്ള സംഭാവനകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെയും മറ്റും പരസ്യപ്പെടുത്തു ന്നതിന് ശ്രമിച്ചിട്ടില്ല . എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ തുടര്‍ച്ചയായുള്ള വാസ്തവ വിരുദ്ധമായ പ്രസ്താവനകളാണ് ഈ പ്രതക്കുറിപ്പിന് ആധാരമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]