ലോക്ഡൗണില്‍ ഓണ്‍ലൈനിലൂടെ ജനങ്ങളുടെ കണ്ണീരൊപ്പി പാണക്കാട്തങ്ങള്‍ കുടുംബം

ലോക്ഡൗണില്‍ ഓണ്‍ലൈനിലൂടെ  ജനങ്ങളുടെ കണ്ണീരൊപ്പി  പാണക്കാട്തങ്ങള്‍  കുടുംബം

മലപ്പുറം: ലോക്ഡൗണില്‍ ഓണ്‍ലൈനിലൂടെ ജനങ്ങളുടെ കണ്ണീരൊപ്പി പാണക്കാട്തങ്ങള്‍
കുടുംബം. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍കാലത്താണ് ഓണ്‍ലൈനില്‍ പാണക്കാട് കുടുംബം സജീവമായത്.ചൊവ്വാഴ്ചകളിലെ പൊതുജന സമ്പര്‍ക്കം നിര്‍ത്തിവെച്ചപ്പോള്‍ ഓണ്‍ലൈനിലൂടെ ജനങ്ങളുടെ കണ്ണീരൊപ്പിയും ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കിയും തങ്ങള്‍ കുടുംബം. ഫേസ്ബുക്ക് ലൈവിലൂടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള തങ്ങള്‍ കുടുംബം ജനങ്ങളുമായി കുടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. റമദാന്‍ മാസമായതിനാലും പ്രത്യേകം ശ്രദ്ധിക്കേണ്ടതിനാലും കോവിഡിന്റെ വ്യാപനം തടയുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്താനും തങ്ങള്‍കുടുംബം പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ആശ്വാസിപ്പിക്കാനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും കെ.എം.സി.സി., എസ്.കെ.എസ്.എസ്.എഫ്, സമസ്ത തുടങ്ങിയവയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജകുളിലൂടേയും ലൈവിലെത്തി ജനങ്ങളുമായി സംസാരിച്ചു. വിവിധ രാജ്യങ്ങളില്‍ പ്രയാസത്തിലായവരുമായി ഫോണിലൂടെ നേരിട്ടുബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍ കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ നേതാക്കളോട് ആവശ്യപ്പെട്ടു. നിരവധി ഫോണ്‍കോളുകളാണ് പാണക്കാട് തങ്ങള്‍മാരെ തേടിയെത്തുന്നത്. സര്‍ക്കാര്‍ സംവിധാനത്തേക്കാളും ജനങ്ങള്‍ ബന്ധപ്പെടാന്‍ വേഗത്തില്‍ കഴിയുന്നത് തങ്ങള്‍ കുടുംബമാണെന്നതും, ഇവിടെ പരാതി ബോധിപ്പിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത്തരത്തില്‍ മത, രാഷ്ട്രീയത്തിനധീതമായ തങ്ങള്‍മാരെ ജനംബന്ധപ്പെടാന്‍കാരണമായിത്തീരുന്നത്. ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വരാന്‍ പാണക്കാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹാദിയ സെന്റര്‍ഫോര്‍ സോഷ്യല്‍ എക്സ്പ്രാന്‍സ് സ്റ്റുഡിയോയിലെ പ്രവര്‍ത്തകരായ സഹായിക്കുന്നത്. സമസ്തയുടെ സ്ഥാപനമായ തിരൂരങ്ങാടി ദാറുല്‍ ഹുദായിലെ പൂര്‍വവിദ്യാര്‍ഥികള്‍ ആരംഭിച്ചതാണ് ഈ സംരംഭം. ഇതിന് പുറമെ മലപ്പുറത്ത് ഭക്ഷണം ലഭിക്കാതെ പ്രയാസത്തിലായവര്‍ക്കും തങ്ങള്‍മാരുടെ നേതൃത്വത്തില്‍ ആവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കി.
രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട പ്രത്യേക, സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുന്നതിനാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്താണ് പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ പൊതുജന സമ്പര്‍ക്കം ഒരു അറിയിപ്പ് ഉണ്ടാകുന്നത്വരെ തങ്ങള്‍ കുടുംബം നിര്‍ത്തിവെച്ചത്. എല്ലാചൊവ്വാഴ്ചകളിലും പൊതുജനങ്ങള്‍ക്ക് തങ്ങള്‍മാരെ കാണാന്‍ അനുവദിക്കുന്ന ദിവസമാണ്.
ഇതിനിടയില്‍ ം ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സും നടന്നിരുന്നു.
ഫരാജ്യം ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടന നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ തന്നെ സാധ്യമായ മാര്‍ണ്മങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരുന്നു.
അതേ സമയം കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി പോലും നിരോധിച്ച് കേന്ദ്രഭരണ പ്രദേശമായ ആന്തമാന്‍ നിക്കോബര്‍ ദ്വീപില്‍, ദ്വീപ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ മൂലം പിന്‍വലിച്ചിരുന്നു. നോമ്പ് ഒന്നു മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കുവാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം.എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ആന്തമാനിലെ കോണ്‍ഗ്രസ് എം.പിയെ വിഷയം ധരിപ്പിക്കാനായി എ.ഐ.സി.സി. ജന. സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.യോട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം എം.പിയും ആന്തമാന്‍ പി.സി.സി. പ്രസിഡന്റുമായ കുല്‍ദീപ് റായ് ശര്‍മ്മയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തിര നടപടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കുല്‍ദീപ് റായ് ശര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയായച്ച് ബാങ്ക് പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു.ശക്തമായ നേതൃ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇശാ നമസ്‌കാരത്തിന്റെ ബാങ്കോടെ ഒരാഴ്ചയോളം നീണ്ട വിലക്ക് പുന:സ്ഥാപിക്കുകയായിരുന്നു. കൊവിഡ്19 ന്റെ മറവില്‍ അധികൃതര്‍ ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷ മുസ്ലിംകളെയാണെന്നാണ് ദ്വീപ് നിവാസികളുടെ ആരോപണം. ലോകത്ത് ഒരിടത്തും കൊവിഡ് പ്രതിരോധത്തിനായി
പള്ളികളിലെ ബാങ്ക് നിരോധിച്ചിട്ടില്ലെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.
മാര്‍ച്ച് മാസം 24 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റില്‍ 11 പേരും രോഗ വിമുക്തരവുകയായിരുന്നു. പിന്നീട് ബാംബൂ ഫല്‍റ്റ് വില്ലേജിലെ പൊലിസുകാരനില്‍ നിന്നു 22 പേര്‍ക്ക് ഗ്രാമത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ പള്ളി ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഇമാമിനെ ഫോണില്‍ വിളിച്ച കാരണത്താല്‍ എട്ട് പേരെ അധികൃതര്‍ ഹോം ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്. കൊവിഡ് ബാധിതരുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുന:സ്ഥാപിക്കാനുമുള്ള ദ്വീപ് വാസികളുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവര്‍ണറും ഡി.സിയും എസ്.ഡി.എമ്മും തഹസില്‍ദാറും പൊലിസ് മേലധികാരികളുമുള്‍പ്പെടെയുള്ള അധികൃതരാരും നേരത്തെ വിഷയത്തില്‍ ഇടപെടാത്തതാണ് വിഷയം ഇത്രമേല്‍ വഷളാകാന്‍ ഇടയാക്കിയത്. കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് ആന്തമാനിലെ പള്ളികളില്‍ ജോലി ചെയ്യുന്നത്.
കോവിഡ്19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചതും ലോക്ഡൗണിനിടയിലാണ്. ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിനിടെയാണ് തങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചത്. വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപെടല്‍ നേരിടുകയാണ്. സര്‍ക്കാറും സംസ്ഥാനവും അവരെ കൂട്ടിപിടിക്കണം. ഗള്‍ഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസി മലയാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. അവരെ തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങളിലും സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നും തങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതേ സമയം അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കച്ചവടക്കാരും, തൊഴിലാളികളും, വിദ്യാര്‍ത്ഥികളുമായി വിവിധ ആവശ്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ പോയി അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍, ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണില്‍, കുടുങ്ങി കിടക്കുകയാണ് ഇവര്‍. ഈ ലോക് ഡൗണ്‍ കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ചില സന്നദ്ധ സംഘടനകളുടെയും അയല്‍വാസികളുടെയും സുഹൃത്തുക്കളുടേയും കരുണയില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണവരെന്നും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.

Sharing is caring!