പത്തിരി ‘പരത്തി’ തരങ്ങളായി മാറുകയാണ് അഹ്‌സ ഫാത്തിമയും അഹ്ദില്‍ മുഹമ്മദും

പത്തിരി ‘പരത്തി’  തരങ്ങളായി മാറുകയാണ് അഹ്‌സ ഫാത്തിമയും  അഹ്ദില്‍ മുഹമ്മദും

മലപ്പുറം: പത്തിരി ‘പരത്തി’ തരങ്ങളായി മാറുകയാണ് അഹ്‌സ ഫാത്തിമയും അഹ്ദില്‍ മുഹമ്മദും.
ലോക്ഡൗണും റമദാനും ഒന്നിച്ചതോടെ പത്തിരി പരത്തലില്‍ താരങ്ങളായിമാറിയിരിക്കുന്നത്
പടപ്പറമ്പ പി.കെ.എച്ച്.എം.എ.എല്‍.പി സ്‌കൂളിലെ സഹോദരങ്ങളാണ്. മൂന്നും നാലും ക്ലാസുകളില്‍ പഠിക്കുന്ന അഹ്ദില്‍ മുഹമ്മദും, അഹ്‌സ ഫാത്തിമയുമാണ് അധ്യാപികകൂടിയായ മാതാവ് ജില്‍സിയെ അടുക്കളയില്‍ സഹായിച്ച് പത്തിരി പരത്തലില്‍ താരങ്ങളായി മാറിയത്. മാതാവ് പൊടി വാട്ടി കുഴച്ചാല്‍ മാത്രം മതി. ബാക്കിയുള്ള ജോലികളെല്ലാം ഇരുവരുംചേര്‍ന്നുചെയ്യും. എത്ര പത്തിരിവേണമെങ്കിലും ഇവര്‍രണ്ടുപേരും ഉണ്ടാക്കും. അതും വളരെ വൃത്തിയായി മുതിര്‍ന്നവരെ വെല്ലുന്ന രീതിയില്‍തന്നെ. പാങ്ങ് സ്വദേശിയായ അജ്മല്‍
ഫിറോസ്ബാബുവാണ് പിതാവ്. ഇരുവര്‍ക്കും പുറമെ നാലുമാസം പ്രായമുള്ള അഹ്‌റിന്‍ ആയിഷ എന്ന കുഞ്ഞുമകള്‍കൂടിയുണ്ട് ഇവരുടെ വീട്ടില്‍.

Sharing is caring!