ഹൃദയാഘാതം; പെരിന്തല്‍മണ്ണ സ്വദേശിജിദ്ദയില്‍ മരിച്ചു

ഹൃദയാഘാതം; പെരിന്തല്‍മണ്ണ സ്വദേശിജിദ്ദയില്‍ മരിച്ചു

പെരിന്തല്‍മണ്ണ: ഹൃദയാഘാതത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ മരിച്ചു. താഴെക്കോട് പുല്ലരിക്കോട് പരമ്പത്ത് അബ്ബാസ്(51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുടവപ്പെട്ടതിനെതുടര്‍ന്ന് ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിക്കുകയും ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.

റുവൈസിലെ ഗ്യാസ് സ്‌റ്റേഷന്‍ സമീപം മീന്‍കട നടത്തുകയായിരുന്നു. 20 വര്‍ഷത്തിലധികമായി ജിദ്ദയിലുള്ള ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയിട്ട് നാലു വര്‍ഷമായി. ഭാര്യ; ലൈല. മക്കള്‍: റൈഹാനത്ത്, റഹീനത്ത്, റജ്ഫാന്‍, റിന്‍സിയ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.

Sharing is caring!