വീട്ടുമുറ്റത്തെ പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു മരിച്ചത് 23വയസ്സുകാരന്‍. മാതാവിനും മിന്നലേറ്റു
മലപ്പുറം: അരീക്കോട് തോട്ടിയില്‍ കത്തികെട്ടി വീട്ടുമുറ്റത്തെ പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടിയില്‍ കത്തികെട്ടി വീട്ടുമുറ്റത്തെ പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടെ മിന്നലേറ്റ് അരീക്കോട് തോട്ടമുക്കത്തിനടുത്ത പനംപ്ലാവ് വാഴാനിപ്പു ജോസിന്റെ മകന്‍ ജോഫിന്‍ ജോസ്(23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ്. തോട്ടിയില്‍ കത്തികെട്ടി ചക്ക പറിക്കുന്നതിനിടെ മിന്നലേല്‍ക്കുകയായിരുന്നു. മാതാവ് ഫിലോമിനക്കും മിന്നലേറ്റു വീടിനും കേടുപാട് പറ്റിയിട്ടുണ്ട്. നാട്ടുകാര്‍ ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് പനംപ്ലാവ് സെന്റ്‌മേരീസ് പള്ളിയില്‍ നടക്കും. അരീക്കോട് ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു ജോഫിന്‍.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




