കെ.എം.സി.സിയുടെ റിലീഫ് കിറ്റിലേക്ക് 150 കിലോ വെണ്ട കൈമാറി മുഹമ്മദ്കുട്ടി
എടപ്പാള്‍: മംഗലം പഞ്ചായത്ത് കൃഷിഭവന്റെ കീഴില്‍ കാവഞ്ചേരി സ്വദേശി കളത്തില്‍ കെ.കെ മുഹമ്മദ് കുട്ടി തന്റെ രണ്ട് ഏക്കറില്‍ കൃഷി ചെയ്ത വെണ്ട കൃഷി വിളവെടുപ്പ് ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് നിര്‍വഹിച്ചു.ഗ്ലോബല്‍ കെ.എം.സി.സി കാവഞ്ചേരി വിതരണം ചെയ്യുന്ന റിലീഫ് കിറ്റിലേക്ക് കെ.കെ മുഹമ്മദ്കുട്ടി നല്കുന്ന 150 കിലോ വെണ്ടക്കയുടെ കൈമാറല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് മുസ്ലിംലീഗ് കാവഞ്ചേരി വാര്‍ഡ് പ്രസിഡന്റ് കുറുങ്കുളത്ത് ഹംസ സാഹിബിന് കൈമാറി നിര്‍ഹിച്ചു.ചടങ്ങില്‍ മംഗലം പഞ്ചായത്ത് കൃഷി ഓഫിസര്‍ മഞ്ചു, കളത്തില്‍ കെ.കെ മുഹമ്മദ് കുട്ടി, കെ.കെഷിഹാബ്, കെ.എം.സി.സി ഭാരവാഹികളായ പേരയില്‍ സമീര്‍ , കളത്തില്‍ കെ.കെ ആഷിക്, സിദ്ധിഖ് ചെമ്പയില്‍, ഖലീല്‍ പന്നിയത്ത് പങ്കെടുത്തു. ദിവസവും 200 കിലൊയോളം വെണ്ടക്കയാണ് പ്രാദേശിക മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.കീടനാശിനിയൊന്നും ഉപയോഗിക്കാതെയാണ് കൃഷി ചെയ്തു വരുന്നത്.മംഗലം പഞ്ചായത്ത് കൃഷി ഓഫിസില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടി വരുന്നത്.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]