ഫോറിന്‍ ഭാഷകളില്‍ വിസ്മയക്കൂട്ടൊരുക്കി മലപ്പുറം മഅദിന്‍ വിദ്യാര്‍ത്ഥികള്‍

ഫോറിന്‍ ഭാഷകളില്‍ വിസ്മയക്കൂട്ടൊരുക്കി  മലപ്പുറം മഅദിന്‍ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ലോക്ഡൗണ്‍ കാലത്തും സര്‍ഗ്ഗവിപ്ലവം തീര്‍ത്ത് മഅദിന്‍ മോഡല്‍ അക്കാദമി വിദ്യാര്‍ഥികള്‍. വ്യത്യസ്തങ്ങളായ ഏഴു ഭാഷകളില്‍ സപ്ലിമെന്റിറക്കിയാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായി മാറിയത്.
ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, ഉര്‍ദു, ജര്‍മന്‍, തുര്‍ക്കിഷ്, എന്നി ഏഴു ഭാഷകളിലുള്ള സപ്ലിമെന്റുകളുടെ ലോഞ്ചിംഗ് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ ഈ കൂട്ടായ പരിശ്രമം വ്യത്യസ്തമായ പ്രവര്‍ത്തനമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ മൂലം കാരണമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോഴും തങ്ങളുടെ സര്‍ഗ ശേഷിയെ ക്രിയാത്മാമായി ഉപയോഗപ്പെടുത്തുകയും പരിപോഷിപ്പിക്കുകയാണീ ഈ മിടുക്കര്‍. സ്ഥാപനത്തിലെ ഭാഷാ സമിതികള്‍ക്കു കീഴില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴും ചെയ്തുതീര്‍ത്ത് വ്യത്യസ്തരാവുകയാണിവര്‍. സ്ഥാപനത്തിലെ വ്യത്യസ്ത ഭാഷാ ക്ലബ്ബുകള്‍ ചേര്‍ന്നാണ് സപ്ലിമെന്റിന് രൂപം നല്‍കിയത്. സോഷ്യല്‍ മീഡിയകളിലൂടെ ക്രിയാത്മകമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവര്‍ സപ്ലിമെന്റിന്റെ വര്‍ക്കുകള്‍ ചെയ്തു തീര്‍ത്തത്.
ഇംഗ്ലീഷ് ഭാഷ ഹക്കീം ഏലംകുളം, സയ്യിദ് മുസവ്വിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. ഫ്രഞ്ച് ഭാഷ ഉവൈസ് അദനി, സ്പാനിഷ് ഭാഷ സയ്യിദ് സ്വഫ്വാന്‍ തിരൂര്‍, അറബി ഭാഷ സല്‍മാന്‍ വാണിയമ്പലം ഹബീബ് ഒതുക്കുങ്ങല്‍, ഉറുദു ഭാഷ ഖാസിം കുറ്റിച്ചിറ ഹുബൈല്‍ പാണ്ടിക്കാട്, ജെര്‍മന്‍ ഭാഷ ഫാസില്‍ അദനി മീറാന്‍ റാഷിദ് അദനി, ടര്‍ക്കിഷ് ഭാഷ ജുനൈദ് അദനി തുടങ്ങിയവരുടെ നേതൃത്വത്തിലുമാണ് പൂര്‍ത്തിയാക്കിയത്. ഇവയ്ക്ക് പുറമെ മലയാളം, തമിഴ് ഭാഷകളിലുള്ള സപ്ലിമെന്റുകള്‍ക്കും ഈ മിടുക്കര്‍ രൂപം നല്‍കിയിട്ടുണ്ട്.
എഴുത്ത് രംഗത്തും ഭാഷാ രംഗത്തും മികവിന് സഹായിക്കുന്ന ഏറെ പ്രോഗ്രാമുകളാണ് ഇക്കാലയളവില്‍ പൂര്‍ത്തിയാക്കിയത്. ഡൈലി ഐക്യു ചലഞ്ച്, ക്രിയേറ്റീവ് ഹബ്ബ് അസിസ്റ്റ് പ്രോഗ്രാംസ്, എന്നിവക്ക് പുറമെ സിദ്നീ ഇല്‍മാ, ലാ- ഡയറക്ഷന്‍, എല്‍കഴ്സോ – ഡി – എസ്പാന്യോള്‍, തുടങ്ങിയ അറബി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷാ വര്‍ക്ക് ഷോപ്പുകള്‍ക്ക്ക്കൂടി ഈ മിടുക്കര്‍ രൂപം നല്‍കിയിരുന്നു. വിവിധ സെഷനുകള്‍ക്ക് മിസ്റിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി ലുഗ വിഭാഗം പ്രഫസര്‍ ഡോ. അഹ്മദ് ഹാമിദ്, യു എസ് എ യില്‍ നിന്നുള്ള ഇംഗ്ലീഷ് പ്രഫസര്‍ വില്യം, ബ്രസീലില്‍ നിന്നുള്ള എമേഴ്സണ്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്വം വഹിച്ചു.
ഇതിനു മുമ്പ് തങ്ങള്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ ആധാരമാക്കി പുറത്തിറക്കിയ അല്‍ മിസ്ബാഹ് വെബ് എഡിഷന്‍ മാഗസിന്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും സോഷ്യല്‍ മീഡിയ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണമാണിവര്‍.

Sharing is caring!