ആഗ്രഹം ബാക്കിയാക്കി കുവൈത്തില്‍ തിരൂരിലെ മുജീബിന്റെ മരണം

ആഗ്രഹം ബാക്കിയാക്കി കുവൈത്തില്‍ തിരൂരിലെ മുജീബിന്റെ മരണം

തിരൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിനായി മുജീബിനെയും കാത്തിരിക്കുകയായിരുന്നു തിരൂരിലെ കുടുംബം. സ്വപ്നവീട്ടില്‍ താമസിക്കുകയെന്ന ആഗ്രഹം ബാക്കിയാക്കി മുജീബ് റഹ്മാന്‍ (42) കുവൈത്തില്‍ മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധയെ തുടര്‍ന്ന് 15 ദിവസമായി കുവൈത്തിലെ ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴ് മാസം മുമ്പാണ് സ്വദേശമായ തിരൂരില്‍ അവസാനമായി വന്നത്. ഇത്തവണ മടങ്ങുമ്പോഴാണ് വീടു പണി ആരംഭിച്ചത്.
കുവൈത്തില്‍ റവന്യൂ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായിരുന്ന മുജീബ് 15 വര്‍ഷമായി പ്രവാസിയാണ്. കഴിഞ്ഞ വര്‍ഷം വരെ ഒരു പ്രൈവറ്റ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ ടെക്നീഷ്യനായിരുന്നു. പിതാവ് ബാവ 45 വര്‍ഷമായി വിദേശത്താണ്. റിങ്ക് അല്‍ ബുര്‍ദ സ്ഥാപകനും കൂടിയാണ് ഇദ്ദേഹം. എം.ഇ.എസ് സ്‌കൂളിലെ അധ്യാപികയാണ് ഭാര്യ ഫസീന ഫസീന. കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരണമെന്ന കാര്യം പറഞ്ഞ് മുജീബ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്.

Sharing is caring!