ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചു; രണ്ടു ഡി വൈ എഫ് ഐക്കാർക്കെതിരെ കേസ്

ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചു; രണ്ടു ഡി വൈ എഫ് ഐക്കാർക്കെതിരെ കേസ്

പരപ്പനങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചിൻ്റെ പുരക്കൽ റഹൂഫ്‌(25), പരപ്പനങ്ങാടി പുത്തരിക്കൽ പി.പി. ഫൈസൽ (30) എന്നിവർക്കെതിരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് കേസെടുത്തത്.

പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി നൽകിയ പരാതിയിലാണ് കേസെടുത്തത്. മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടക്കുന്ന റമളാന്‍ റിലീഫ് വിതരണത്തിന്റെ പോസ്റ്റില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലും , ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഹാൻസ് പാക്കറ്റിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച പാക്കറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊണ്ട് സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ് പരാതി പ്രകാരം ഇരുവർക്കുമെതിരെയും കേസെടുത്തത്.

Sharing is caring!