മസ്തിഷ്കാഘാതം മൂലം മലപ്പുറം സ്വദേശി അൽഅഹ്സയിൽ മരിച്ചു

അൽഅഹ്സ: മസ്തിഷ്കാഘാതം മൂലം മലയാളി അൽഅഹ്സയിൽ മരിച്ചു. മലപ്പുറം, പറമ്ബിൽപീടിക, സൂപർ ബസാർ സ്വദേശി തടത്തിൽ പറമ്ബിൽ വീട്ടിൽ ഹുസൈൻ കൊറലോട്ടി (46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ സുബഹി നമസ്കരിക്കുമ്ബോഴാണ് മസ്തിഷ്കാഘാതമുണ്ടായത്. ഉയൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി വൈകീട്ട് ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. നില അൽപ്പം ഭേദപ്പെട്ടെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
മൃതദേഹം കിങ് ഫഹദ് ആശുപത്രിയിലെ മോർചറിയിലേക്ക് മാറ്റി. പരേതനായ അലവിയാണ് പിതാവ്. ഉമ്മയും ഭാര്യയും നാല് മക്കളും ഉണ്ട്. 25 വർഷമായി അൽ അഹ്‌സ ഉയൂണിൽ ലുലു റെഡിമെയിഡ് ആൻഡ് കോസ്മെറ്റിക്സിലായിരുന്നു ജോലി.
RECENT NEWS

സംരഭകരാകാൻ താൽപര്യമുള്ള പ്രവാസികൾക്കായി ശിൽപശാല സംഘടിപ്പിച്ചു
മലപ്പുറം: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ [...]