വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളീ വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം:എം എസ് എഫ്
മലപ്പുറം : സ്വന്തം സംസ്ഥാനങ്ങളിലേക് മടങ്ങാൻ സർക്കാർ ഒരുക്കുന്ന ട്രെയിൻ സംവിധനങ്ങൾക്കായി കാത്തിരിക്കുന്ന വിവിധ സംസ്ഥാങ്ങളിലെ മലയാളീ വിദ്യാർത്ഥികളെ കേരള സർക്കാർ നിരന്തരം കബളിപ്പിക്കുകയാണന്ന് msf ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി പത്രസമ്മേളനത്തിൽ പറഞ്ഞു . പല സർവകാലശാലകളുടെയും ഹോസ്റ്റലുകൾ ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഇന്ന് കട്ട് ഓഫ് ഡേറ്റ് നൽകിയിരിക്കുകയാണ്. എന്നിട്ടും റെയിൽവേയുമായി ബന്ധപെട്ടു വിദ്യാർത്ഥിക്ഷേമത്തിനായി കാര്യമായ ഒന്നും സർക്കാർ നടത്തിയില്ല.
മെയ് 6ന് മുഖ്യമന്ത്രി പത്ര സമ്മേളനം വഴി നോർകയിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപെട്ടത് പ്രകാരം ഡൽഹിയിലെ കേരള ഹൗസിൽ
രജിസ്ട്രേഷന് ആരഭിച്ചു. 753 കുട്ടികൾ രജിസ്റ്റർ ചെയുകയും ചെയ്‌തു. മെയ് 15 ട്രെയിൻ സ്പെഷ്യൽ ശ്രമിക് ട്രെയിൻ പുറപ്പെടുമെന്നു മെയ് 9ന് നോർക്ക പറഞ്ഞു. എന്നാൽ 15 ലക്ഷം രൂപ അടച്ചു ഈ ട്രെയിൻ കേരളത്തിലേക്ക് ബുക്ക് ചെയ്യാതെ സർക്കാർ പിന്മാറി.പിന്നീട് IRCTC വഴി ബുക്ക് ചെയ്യണമെന്നു നിർദേശിച്ചു. ഈ ട്രെയിൻ ആണ് ഇന്നലെ കേരളത്തിൽ എത്തിയത്.. ഇതിൽ ഡൈനാമിക് ഫെയർ നൽകിയാണ് വിദ്യാർത്ഥിക്കൾ എത്തിയത്.. സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ഇന്നലെ ട്രെയിനിൽ വിദ്യാർത്ഥികൾ യാത്ര ചെയ്തത്. മാത്രവുമല്ല അഹമ്മദാബാദ്, കോട്ട, ഗോവ, പൺവെൽ തുടങ്ങി സ്ഥലങ്ങളിൽ സ്റ്റോപ്പുകളും ഉണ്ട്.
കേരള സർക്കാർ ട്രെയിൻ നേടിയെടുക്കുവാൻ ആത്മാർതഥ കാണികാതിരിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങൾ മെയ് 13 വരെ 642 ശ്രമിക് ട്രെയിനുകൾ അവരുടെ സംസ്ഥാനങ്ങൾക്കായി നേടിയെടുത്തു.
UP- 301, ബീഹാർ -169, മധ്യ പ്രദേശ് -53, ജാർഖണ്ഡ് -40, ഒറീസ -38, രാജസ്ഥാൻ -8, വെസ്റ്റ് ബംഗാൾ -7, ഛത്തീസ്ഗഡ്-6, ഉത്തരാഘണ്ട് -4, ആന്ധ്രാ, ജമ്മു -മഹാരാഷ്ട്ര -3 വീതം, ഹിമാചൽ, മണിപ്പൂർ, മണിപ്പൂർ. കർണാടക, ത്രിപുര, മിസോറം, തെലങ്കാന ഒന്ന് വീതം ട്രെയിനുകൾ ഇത് വരെ സർവീസ് നടത്തി.
ട്രെയിനിനു ബുക്ക് ചെയ്യാൻ 15 ലക്ഷം ഡി. പി. സി. സി. കെ.എം.സി.സി മലയാളി സമാജം, തുടങ്ങിയവർ നൽകാം എന്നും പറഞ്ഞത് സർക്കാർ സ്വീകരിച്ചില്ല. 53 കോടി രൂപയാണ് മഹാരാഷ്ട്ര സർക്കാർ ഇതിനായി നീക്കിവെച്ചത്..കേരള സർക്കാരിന്റെ 20000 കോടി പാക്കേജ് എന്തിനുള്ളതാണ്. കേരള ഹൗസ് ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ വലിയ പരാജയമാണ്. കേരള ഗവണ്മെന്റ് സ്പെഷ്യൽ ഓഫീസറായി നിയമിച്ച എക്സ് എം.പി. സമ്പത്ത് നേരത്തെ തന്നെ ഡൽഹി വിട്ടു. ഫോണിൽ പോലും അദ്ദേഹത്തെ ലഭിക്കുന്നില്ല. ഇനിയും നടപടി വന്നില്ലെങ്കിൽ വിദ്യാർത്ഥികൾ നടന്ന് വരും എന്ന പ്രധിഷേധം മുഴക്കിയിരിക്കുകയാണ്.. വിവിധ IIT, IIM, AIMS കേന്ദ്ര സർവകാലശാലകൾ എന്നിവിടങ്ങളിൽ എല്ലാം വിദ്യാർത്ഥികൾ പ്രയാസത്തിൽ കഴിയുന്നു. ഈ പ്രശ്നത്തിൽ ദുരഭിമാനം വെടിഞ്ഞു സർക്കാർ ഉടൻ അനുകൂല നടപടി എടുക്കണമെന്ന് msf ദേശീയ നേതാക്കൾ ആവശ്യപ്പെട്ടു.msf ദേശീയ വൈസ് പ്രസിഡന്റ് പി. വി. അഹമ്മദ് സാജു, ദേശീയ സെക്രട്ടറി ഇ ഷമീർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
RECENT NEWS
കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന്
മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന [...]