മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി മരിച്ചു

മക്കയില്‍  ഹൃദയാഘാതത്തെ  തുടര്‍ന്ന് തിരൂര്‍  സ്വദേശി മരിച്ചു

മലപ്പുറം: മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂര്‍ സ്വദേശി മരണപ്പെട്ടു. മൂച്ചിക്കല്‍ ആലിന്‍ചുവട് താണിമഠത്തില്‍ ജംഷീര്‍ ബാബു (35) ആണ് മരണപ്പെട്ടത്. മജീദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ, മകന്‍ ഹാഷിര്‍. മക്കയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നിയമ നടപടികള്‍ മക്ക കെ എം സി സി ജനറല്‍ സിക്രട്ടറി മുജീബ് പൂകൂട്ടൂരിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

Sharing is caring!