ദുരിതാശ്വാസ നിധിയിലേക്ക് വഖഫ് ബോർഡിന്റെ ഒരു കോടി രൂപ, മുസ്ലിം സ്ഥാപനങ്ങൾ എന്തു നൽകിയെന്ന ബി ജെ പി ചോദ്യത്തിന് ഉത്തരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി സംസ്ഥാന വഖഫ് ബോർഡ്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഇന്ന് തുക കൈമാറിയത്. സംസ്ഥാന സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് സഹായമായാണ് തുക കൈമാറിയത്. വഖഫ് ബോർഡിന്റെ സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. പ്രളയ സമയത്തും ദുരിതാശ്വാസ നിധിയിലേക്ക് വഖഫ് ബോർഡ് സംഭാവന നൽകിയിരുന്നു.
ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെ നേരത്തെ ബി ജെ പി രംഗതെത്തിയിരുന്നു. ഭക്തരുടെ തുക സർക്കാരിന് അവകാശപ്പെട്ടതല്ലെന്നായിരുന്നു അവരുടെ ആരോപണം. മറ്റ് മതസംഘടനകളുടെ നിലപാടുകളും അവർ ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് ഒരു കോടി രൂപ സംഭാവന നൽകി വഖഫ് ബോർഡ് മാതൃകയാകുന്നത്.
ബി ജെ പിക്ക് സംസ്ഥാനത്തുള്ള ഏക എം എൽ എ ഒ രാജഗോപാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് നേരത്തെ വിവാദമായിരുന്നു. ആംബുലൻസുകളും, മുസ്ലിം ലീഗിന് കീഴിലുള്ള പോഷക സംഘടനകളുടെ അടക്കം വിവിധ കെട്ടിടങ്ങളും വിട്ടു നൽകി പാർട്ടി നേരത്തെ തന്നെ കോവിഡ് ദുരിതാശ്വാസ പദ്ധതിയിൽ സർക്കാരിന് സഹായമായി ഉണ്ടായിരുന്നു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.