യുവാക്കള്‍ക്ക് ആവേശമായി ക്ലബുകളുടെ എംബ്ലത്തോടെ മാസ്‌ക്കുകള്‍ വിപണിയില്‍

കോട്ടക്കല്‍: ലോകോത്തര ക്ലബുകളുടെ എംബ്ലത്തോടെ മാസ്‌ക്കുകള്‍ വിപണിയിലെത്തിയതോടെ മാസ്‌കിടാനുള്ള യുവാക്കളുടെ മടിയും മാറി. ഇനി തങ്ങളുടെ ഇഷ്ട ക്ലബുകളുടെ ചിഹ്നമുള്ള മാസ്‌കിടല്‍ ഫാഷനാകും. റയല്‍ മാഡ്രിഡ് , മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി ഉയര്‍ന്ന റാങ്കുകളിലുള്ള ക്ലബ്ബുകളുടെ ചിഹ്നമാണ് മാസ്‌കിലുള്ളത്. 15 മുതല്‍ 20 രൂപ വരെയുള്ള മാസക്കുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിട്ടുള്ളത്. ബനിയല്‍ തുണിയിലാണ് മാസ്‌ക്ക് തയ്യാറാക്കിട്ടുള്ളത്. ക്ലബുകളുടെ മാസ്‌ക്ക് വിജയിക്കുന്നതോടെ അടുത്ത ഘട്ടത്തില്‍ ഇഷ്ടതാരങ്ങളുടെ ചിത്രമുള്ള മാസ്‌ക്കുകള്‍ വിപണിയിലെത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
RECENT NEWS

ഷാജിക്ക് മുസ്ലിംലീഗിന്റെ പൂര്‍ണ പിന്തുണ. സംരക്ഷണം നല്‍കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം
മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു [...]