ആരാധനലയങ്ങള്‍ തുറക്കാന്‍ അവസരമൊരുക്കണം: എസ്.വൈ.എസ്
മലപ്പുറം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കണമെന്ന് എസ്.വൈ.എസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് മദ്യശാലകള്‍ക്കും വസ്ത്രാലയങ്ങളടക്കമുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ ആരാധലായങ്ങള് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്ക്കുന്നത് ദിവസങ്ങളോളമായി ആരാധലയങ്ങള്‍ അടഞ്ഞ് കിടക്കുന്നതില്‍ വിഷമമനുഭവിക്കുന്ന എല്ലാ വിഭാഗം മത വിശ്വാസികള്‍ക്കും സമാശ്വാസമാവും. മുസ്ലിംകളെ സംബന്ധിച്ചിടത്തോെളം അതി പ്രധാനമായതും ശ്രേഷ്ടത കല്‍പ്പിക്കുന്നതുമായ വിശുദ്ധ റമളാനിലെ അവസാന പത്തിലാണ് നിലകൊള്ളുന്നത്. ഇഅ്തികാഫ്, തസ്ബീഹ് നിസ്കാരം തുടങ്ങിയ ആരാധന കര്‍മ്മങ്ങള്‍ പ്രത്യേകമായി നടക്കുന്ന ഈ ദിവസങ്ങളില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് തന്നെ പള്ളികളില്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ബന്ധപ്പെട്ടവര്‍ വഴിയൊരുക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
ഭരണകൂടങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി സൗകര്യങ്ങളും അവസരങ്ങളും ഒരുക്കിത്തരുന്ന മുറക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാകാണമെന്നും ദുരുപയോഗം നടത്തരുതെന്നും തങ്ങള്‍ നിര്‍ദ്ധേശിച്ചു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]