മലപ്പുറത്തെ വ്യാജ സിദ്ദന്മാര്ക്ക് മരുന്നെത്തിച്ചുനല്കുന്ന അന്‍സാറലിയും അരവിന്ദാക്ഷനും പിടിയില്‍

മലപ്പുറം: വ്യാജ സിദ്ദന്മാര്ക്ക് മരുന്നെത്തിച്ചു നല്‍കിയിരുന്ന അന്‍സാറലിയും അരവിന്ദാക്ഷനും പിടിയില്‍.
രണ്ടുപേരെ ഇന്നാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്ത തച്ചനാട്ടുകര അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ക്ക് മരുന്ന് നല്‍കിയിരുന്ന ചെര്‍പ്പുളശ്ശേരിയിലെ തോപ്പയില്‍ അന്‍സാറലി(45), ഇയാള്‍ക്ക് മരുന്ന് നല്‍കിയിരുന്ന കോട്ടക്കല്‍ കേന്ദ്രീകരിച്ചുള്ള മരുന്ന് വിതരണ കേന്ദ്രത്തിലെ പൂളക്കാട്ട് അരവിന്ദാക്ഷന്(58) എന്നിവരെയാണ് സി.ഐ. ശശീന്ദ്രന് മേലയില്‍ അറസ്റ്റുചെയ്തത്. അനുമതിയില്ലാതെ വില്ക്കാന് പാടില്ലാത്ത അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകള്‍ കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന സി.ഐ. പറഞ്ഞു. മലപ്പുറം ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ശാന്തികൃഷണയുടെ നേതൃത്വത്തില്‍ മരുന്നുകള്‍ പരിശോധിച്ചു. റീട്ടെയില്‍ ലൈസന്‍സ് ഉള്ളവര്ക്ക മാത്രം വില്‍ക്കാവുന്ന ഈ ഗുളികകള്‍ കഴിക്കുന്നത് ഹൃദയാഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്ന് സി.ഐ. പറഞ്ഞു. മരുന്ന് പാക്കിറ്റിന്മേല് തന്നെ കാര്‍ഡിയോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരമേ മരുന്ന് കഴിക്കാവൂവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അരവിന്ദാക്ഷന് മരുന്ന കിട്ടിയത് തിരൂരങ്ങാടിയില്‍ നിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് വിശദാന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പെരിന്തല്‍മണ്ണ എസ്.ഐ. ബിനോയ്, എ.എസ്.ഐ. സുകുമാരന്‍, സി.പി.ഒ. മാരായ സജീര്‍, മിഥുന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
താന്‍ നല്കുന്ന പൊടി ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുത്താല്‍ കഞ്ചാവിനും പുകവലിക്കും മദ്യപാനത്തിനും അടിമകളായവര്‍ 15ദിവസം കൊണ്ട് ഇവയെല്ലാം നിര്‍ത്തുമെന്നും ഇതിന് പുറമെ ലൈംഗിക ശേഷിക്കുറവിനും പിടിയിലായ വ്യാജ സിദ്ദന്‍ കെട്ടുമ്മല്‍ അബ്ദുള്‍ ഖാദര്‍ മുസല്യാര്‍ പ്രത്യേക ചികിത്സ നടത്തിയിരുന്നു.
മൂലക്കുരു മാറ്റാന്‍ അബ്ദുള്‍ അസീസ് സ്വന്തമായി കണ്ടുപിടിച്ച മരുന്നുകളാണ് നല്‍കിയിരുന്നത്. ഈരണ്ടു ് വ്യാജ വൈദ്യന്മാര് ആണ് കഴിഞ്ഞ ദിവസം അറസ്റ്റ്ിലായത്. മദ്യപാനം, പുകവലി, കഞ്ചാവുപയോഗം എന്നിവ ഉപയോഗിക്കുന്നയാളറിയാതെ 15 ദിവസം കൊണ്ട് നിര്‍ത്താമെന്നവകാശപ്പെട്ട് മരുന്ന് നല്കിവന്നിരുന്ന തച്ചനാട്ടുകര സ്വദേശി കെട്ടുമ്മല്‍ അബ്ദുള്‍ ഖാദര്‍ മുസല്യാര്‍ ആണ് പോലീസ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നയാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കാവുന്ന പൊടിയാണ് ഇയാള്‍ വിറ്റിരുന്നത്. ഇക്കാര്യം പരസ്യം എഴുതിയ ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. പ്രമേഹം, ലൈംഗിക ശേഷിക്കുറവ് എന്നിവക്കും ഇയാള്‍ ചികിത്സിച്ചിരുന്നു. ഇതിനു പ്രയോഗിക്കന്ന മരുന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാനസിക രോഗങ്ങള്‍ക്ക് അറബി മാന്ത്രിക ചികിത്സ നടത്തുന്നതായും ഇയാള്‍ പരസ്യം ചെയ്തിരുന്നു. മലപ്പുറം ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ കടയില്‍ നിന്നും മരുന്നുകളുടെ സാമ്പിള്‍ ശേഖരിച്ചു. മൂലക്കുരുവിന് വയനാടന്‍ ഒറ്റമൂലിചികിത്സ നടത്തിവന്ന വെട്ടത്തൂര്‍ സ്വദേശി വടക്കന്‍ അബ്ദുള്‍ അസീസ് സ്വന്തമായി മരുന്നുകള്‍ ഉണ്ടാക്കിയാണ് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തെയും ഈ മരുന്നുകളും പോലീസ് പിടിച്ചെടുത്തിരുന്നു. മരുന്നുണ്ടാക്കുന്നതിനോ ചികിത്സിക്കുന്നതിനോ യാതൊരു വിധ ലൈസന്‍സുകളോ പാരമ്പര്യ ചികിത്സ നടത്താനുള്ള അനുമതിയോ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഇല്ല. ഇത്തരക്കാര്‍ നല്കുന്ന മരുന്നുകളില്‍ ഘന ലോഹങ്ങള്‍ പോലുള്ള ഘടകങ്ങള്‍ നിരവധിയാളുകള്‍ക്ക് ലിവര്‍, കിഡ്നി തകരാറുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മതിയായ യോഗ്യതകളില്ലാതെ ചികിത്സിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സി.ഐ യുടെ 9497987170 എന്ന നമ്പരില്‍ വിളിച്ചറിയിക്കാവുന്നതാണ്. പരിശോധനയില്‍ പോലീസ് കാരായ ഷാജി, വിപിന്‍ ചന്ദ്രന് സംബന്ധിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി