മലപ്പുറത്തെ 3ലക്ഷം കുടുംബിനികള്‍ക്ക് മോഡിയുടെ ഗരീബ് കല്യാണ്‍ യോജന സഹായം

മലപ്പുറത്തെ 3ലക്ഷം  കുടുംബിനികള്‍ക്ക്  മോഡിയുടെ ഗരീബ്  കല്യാണ്‍ യോജന  സഹായം

മലപ്പുറം: മലപ്പുറത്തെ 3 ലക്ഷം കുടുംബിനികള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായം.
ലോക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരമാണ് സഹായം എത്തിക്കുന്നത്
പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിയുടെ സഹായമായി
മലപ്പുറം ജില്ലയിലെ 3,00,722 കുടുംബിനികള്‍ക്കാണ് രണ്ടാം ഘട്ട ധനസഹായം നല്‍കിയത്. ലോക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച ധനസഹായമായ 500 രൂപയാണ് തുടര്‍ച്ചയായ രണ്ടാം മാസവും അര്‍ഹരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് ഉള്ള സ്ത്രീകളുടെ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് മലപ്പുറത്തെ ലക്ഷകണക്കിന് ആളുകള്‍ക്ക് സഹായമായത്.
മെയ് മാസത്തിലെ സഹായധന വിതരണം മെയ് ആഞ്ചാം തീയതിയോടെ തന്നെ അക്കൗണ്ടുകളില്‍ എത്തി തുടങ്ങിയിട്ടുണ്ട്. ബിസിനസ് കറസ്പോണ്ടന്റ്സ് വഴി അത്യാവശ്യക്കാരുടെ വീടുകളില്‍ എത്തി പണം പിന്‍വലിക്കാനുള്ള സൗകര്യവും ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമെ ജില്ലയിലെ കര്‍ഷകര്‍ക്ക് കൈതാങ്ങായി കിസാന്‍ സമ്മാന്‍ നിധി വഴി ലഭിക്കുന്ന 6000 രൂപയുടെ ആദ്യ ഗഡുവും എല്ലാ കര്‍ഷകരുടെ അക്കൗണ്ടുകളിലും എത്തിക്കഴിഞ്ഞു.

Sharing is caring!