ഓണ്‍ലൈനിലൂടെ സുന്ദരികളായ യുവതികളുടെ ഫോട്ടോ കാണിച്ച് പ്രലോഭിപ്പിച്ച് പണം തട്ടിയ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈനിലൂടെ  സുന്ദരികളായ യുവതികളുടെ ഫോട്ടോ കാണിച്ച്  പ്രലോഭിപ്പിച്ച് പണം  തട്ടിയ പെരിന്തല്‍മണ്ണ  സ്വദേശി അറസ്റ്റില്‍

മലപ്പുറം: ഓണ്‍ലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകള്‍ കാണിച്ച് പ്രലോഭിപ്പിച്ച് പണം തട്ടിയ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍.
പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദാണ്(26) പിടിയിലായത്.
സുന്ദരികളായ യുവതികളുടെ ഫോട്ടോ കാണിച്ചുകൊടുത്ത് ആവശ്യകാരന് വാട്സ്ആപ്പ് നമ്പറും നല്‍കും. വാട്സ്ആപ്പില്‍ ബന്ധപ്പെടുമ്പോള്‍ വിഡിയോ കോള്‍, വോയിസ് കോള്‍, ചാറ്റിംഗ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടും
വീഡിയോ ചാറ്റിംഗ് നടത്താന്‍ 1,500 രൂപാ മുതല്‍ 2,000 ആവശ്യപ്പെടും. പണം അക്കൗണ്ടില്‍ കയറിയാല്‍ ബ്ലോക്ക് ചെയ്ത് മുങ്ങും. സ്ത്രീകളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി ഇത്തരത്തിലാണ് പണം തട്ടിപ്പ് നടത്തിയത്.
ലോക്കാന്‍ഡോ എന്ന ഓണ്‍ലൈലന്‍ സൈറ്റിലൂടെയാണ് സുന്ദരികളായ യുവതികളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തിയിരുന്നതെന്നു മലപ്പുറം സി.ഐ പറഞ്ഞു.
അതേ സമയം സംഭവത്തില്‍ സമദിനോടൊപ്പം സഹായികളായ പ്രവര്‍ത്തിച്ചിരുന്നതായി സംശയിക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അബ്ദുല്‍ സമദ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് മറ്റൊരു യുവതിയുടേ പേരിലുള്ളതാണെന്നതിനാല്‍ തന്നെയും തട്ടിപ്പില്‍ സമദിനോടൊപ്പം ഏതെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ വിഡിയോ കോള്‍, വോയിസ് കോള്‍, ചാറ്റിംഗ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടും. പരീക്ഷണമായി 400 രൂപ ഈ ബേങ്ക് അക്കൗണ്ടിലേക്ക് ഇട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് ബന്ധപ്പെട്ട വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുമ്പോള്‍ ഏതെങ്കിലും ഒരു സ്ത്രീയുടെ രണ്ട് ഫോട്ടോകള്‍ ആവശ്യക്കാരനെ കബളിപ്പിക്കുകയാണ് ചെയ്യുക. ആവശ്യക്കാരന്‍ ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്താല്‍ ഷോപ്പിംഗ് മാളില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഫോട്ടോ അയച്ച് നല്‍കും. വീഡിയോ ചാറ്റിംഗ് നടത്താന്‍ 1,500 രൂപാ മുതല്‍ 2,000 ആവശ്യക്കാരനോട് ആവശ്യപ്പെടും. ഈ തുക പ്രതിയുടെ അക്കൗണ്ടില്‍ കയറിയാല്‍ ആവശ്യക്കാരനെ വാട്സ് ആപ്പില്‍ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Sharing is caring!