കുവൈത്തില്‍ കോവിഡ് ബാധിച്ച് മലപ്പുറം മൂന്നിയൂര്‍ സ്വദേശി മരിച്ചു

കുവൈത്തില്‍  കോവിഡ് ബാധിച്ച്  മലപ്പുറം മൂന്നിയൂര്‍  സ്വദേശി മരിച്ചു

തിരൂരങ്ങാടി : കുവൈത്തില്‍ കോവിഡ് ബാധിച്ച് മൂന്നിയൂര്‍ സ്വദേശി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ഫര്‍വാനായയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ആയിഷ.
മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍. മരുമക്കള്‍: പരേതനായ റസാഖ് (പള്ളിപ്പടി), ശംസുദ്ധീന്‍ (വി.കെ.പടി), നൗഷാദ് (ഉള്ളണം)

Sharing is caring!