മലപ്പുറത്ത് ഇന്നു മുതല്‍ ടെക്‌സ്‌റ്റെയില്‍സുകള്‍ തുറക്കും

മലപ്പുറത്ത് ഇന്നു മുതല്‍  ടെക്‌സ്‌റ്റെയില്‍സുകള്‍ തുറക്കും

മലപ്പുറം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ടെക്‌സറ്റൈയില്‍സ്, റെഡിമെയ്ഡ്‌സ് സ്ഥാപനങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങളോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സ്ഥാപനത്തിന്റെ തറനിരപ്പിലുള്ളതും തൊട്ട് മുകളിലേയും നിലകള്‍ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ അനുമതിയുള്ളൂ. തുറന്ന സ്ഥാപനത്തില്‍ 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. സ്ഥാപനത്തിന്റെ സി.സി.ടി.വി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിരിക്കണം. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും ബ്രേക്ക് ദ ചെയിന്‍ വ്യവസ്ഥകളും പാലിക്കണം. സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും അണുവിമുക്തമാക്കണം. ഇതിനായി പ്രത്യേകം ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തണം. സ്ഥാപനത്തിന് അകത്തും പുറത്തും യാതൊരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. ആള്‍ക്കൂട്ടം ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അതത് സ്ഥാപന ഉടമക്കായിരിക്കും. നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് സ്ഥലം പൊലീസ് എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Sharing is caring!