അന്യ സംസ്ഥാന തൊഴിലാളികളെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

അന്യ സംസ്ഥാന  തൊഴിലാളികളെ   ലോറിയില്‍ കയറ്റി  കൊണ്ടുപോകാനുള്ള  ശ്രമം നാട്ടുകാര്‍ തടഞ്ഞു

തിരൂരങ്ങാടി: അന്യ സംസ്ഥാന തൊഴിലാളികളെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ വിഫലമാക്കി. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ചേളാരിയിലാണ് സംഭവം.
കൊച്ചിയില്‍ ലോഡ് കൊണ്ടുപോയി ബാംഗ്ളൂരിലേക്കുള്ള മടങ്ങുകയായിരുന്ന ലോറിയില്‍ ചേളാരിയില്‍നിന്നും ബന്ധുക്കളായ നാലു പേരെ കയറ്റിക്കൊണ്ടുപോകാനാണ് ലോറി ജീവനക്കാര്‍ ശ്രമം നടത്തിയത്. ഇവരോടൊപ്പം ബംഗാളികളായ അന്‍പതോളം പേര് ലോറിയില്‍ കയറിക്കൂടുകയും സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ തിരൂരങ്ങാടി പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലിസെത്തി ഹരിയാന സ്വദേശികളായ ലോറി ഡ്രൈവര്‍ തന്‍വീര്‍(25), ക്‌ളീനര്‍ സഹുന്‍(40) എന്നിവര്‍ക്കെതിരെ കേസ്സെടുക്കുകയും, ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Sharing is caring!