മലപ്പുറത്തെ അധ്യാപക ദമ്പതിമാര്‍ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു
മലപ്പുറം: രാവിലെ കിടപ്പുമുറിയുടെ വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തുറന്ന് നോക്കിയപ്പോള്‍കണ്ടത് സരസ്വതി കിടക്കയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലും. ഗംഗാധരനെ കട്ടിലില്‍ ചാരി ഇരിക്കുന്ന നിലയിലും.74ഉം 63ഉം വയസ്സ് പ്രയമുള്ള അധ്യാപക ദമ്പതിമാര്‍ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യചെയ്തത്
പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തതിനാല്‍. ഗംഗാധരന് പിന്നാലെ സരസ്വതിയും യാത്രയായി.
അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപക ദമ്പതികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭാര്യയായ സരസ്വതി ഇന്നാും ഭര്‍ത്താവ് പെരുമ്പടപ്പ് കാഞ്ഞിരമുക്ക് അത്താണി പള്ളിത്താല്‍ ഗംഗാധരന്‍ മിനിഞ്ഞാന്നുമാണ് മരിച്ചത്. സരസ്വതി (63) ഇന്ന് രാവിലെ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. ഭര്‍ത്താവ് ഗംഗാധരന്‍ (74) തിങ്കളാഴ്ച മരണപ്പെട്ടിരുന്നു. ഗംഗാധരന്‍ മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സരസ്വതി എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനദ്ധ്യാപികയുമാണ്. പെരുമ്പടപ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേയ് രണ്ടിന് രാവിലെ രണ്ട് പേരെയും വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മുറി തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോള്‍ സരസ്വതിയെ കിടക്കയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലും ഗംഗാധരനെ കട്ടിലില്‍ ചാരി ഇരിക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമിതമായി ഗുളിക കഴിച്ചതായി കണ്ടെത്തിയത്. ഒരുമിച്ചെടുത്ത തീരുമാനമാണെന്ന ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചിരുന്നു. പരസഹായമില്ലാതെ ജീവിക്കാനാവില്ല എന്നതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സരസ്വതി പിന്നീട് പൊലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് പക്ഷാഘാതം ഉണ്ടാവുകയും ശരീരത്തിന് തളര്‍ച്ച നേരിടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സരസ്വതി ഏതാനും ദിവസം തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികിത്സകളിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മകന്‍ സനീഷ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും മരുമകള്‍ നിഷ കോട്ടക്കല്‍ പുതുപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയുമാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




