ലോക്ക് ഡൗണില്‍ സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്തത തീര്‍ത്ത് പത്തുവയസുകാരന്‍ ഹിസാന്‍ മലയില്‍

ലോക്ക് ഡൗണില്‍  സമൂഹമാധ്യമങ്ങളില്‍  വ്യത്യസ്തത തീര്‍ത്ത് പത്തുവയസുകാരന്‍  ഹിസാന്‍ മലയില്‍

മലപ്പുറം : ലോക്ക് ഡൗണില്‍ സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്തത തീര്‍ക്കുകയാണ് പത്തുവയസുകാരന്‍ ഹിസാന്‍ മലയില്‍. കൊറോണ ബോധവല്‍ക്കരണ മാജിക്ക്, ഷോര്‍ട്ട് ഫിലീം, പാചകം, പഴയകാല വിഭവങ്ങളെ പരിചയപ്പെടുത്തല്‍ ഡോക്യുമെന്ററി, ഒറിഗാമി, പാഴ് വസ്തുക്കളില്‍ നിന്നും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, ശാസ്ത്ര പരീക്ഷണങ്ങള്‍, മൈക്രൊ ഗ്രീന്‍ കൃഷി് രീതികള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി വ്യത്യസ്ത മേഖലകള്‍ ഹിസാന്‍സ് എന്റര്‍ടൈമെന്റ്സ് എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെ സമൂഹ മാധ്യമങ്ങള്‍ വഴി ആയിരത്തിലധികം ആളുകളിലേക്കെത്തിച്ച് ഹിസാന്‍ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ലോക്ക് ഡൗണില്‍ കൊറോണ ബോധവല്‍ക്കരണ മാജിക്ക് യുട്യൂബിലിലൂടെ തന്റെ പിതാവ് പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഹിസാന് പ്രചോദനമായത്. മലപ്പുറം മുനിസിപ്പാലിറ്റി കുടുംബശ്രീ ബാലസഭയില്‍ നിന്നും ലഭിച്ച പിന്തുണയും ഹിസാന് തുണയായി. മലപ്പുറം എ യു പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹിസാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ വീടിന് സമീപം ദേശീയപാതയോരത്ത് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും പത്ര മാധ്യമങ്ങളിലൂടെ വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി കൈക്കൊണ്ടപ്പോള്‍ അതൊരു നേട്ടമായി കരുതുന്നു. മലപ്പുറം കോട്ടക്കുന്ന് നിവാസിയായ മജിഷ്യന്‍ മലയില്‍ ഹംസയുടെയും താഴത്തേതില്‍ ഹസീനയുടെയും രണ്ടാമത്തെ പുത്രനാണ് ഹിസാന്‍. ജേഷ്ഠന്‍ ഹസീബ് മലയില്‍ പിന്തുണയുമായി കൂടെയുണ്ട്.

Sharing is caring!