മലപ്പുറത്തെ ‘പച്ചമുട്ട’യുടെ രഹസ്യംകണ്ടെത്താന് അനേഷണ സംഘമെത്തി

കോട്ടക്കല്‍: ഒതുക്കുങ്ങല്‍ സ്വദേശി എ.കെ ശിഹാബിന്റെ കോഴികളുടെ പച്ച നിറത്തിലുള്ള മുട്ടകളുടെ രഹസ്യം കണ്ടെത്താനായി അനേഷണ സംഘമെത്തി.മണ്ണുത്തി വെറ്റിനറി കേളേജ് പ്രൊഫസര്‍മാരായ ഡോ.വിനോദ് ചാക്കോ, ഡേ.എസ്.ശങ്കര ലിംഗം, ഡോ.എസ്. ഹരികൃഷ്ണന് എന്നിവരും ഒതുക്കുങ്ങല്‍ മൃഗാശുപത്രിയിലെ വെറ്റിനറി സര്ജന് ഡോ.മായാ തമ്പി , മൃഗ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.സുരേഷ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. മണ്ണുത്തി കേളേജ് വി.സി. എം.ആര്. ശശീന്ദ്രനാദിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. കോഴികളിലുണ്ടാകുന്ന ജനിതകമാറ്റം മുട്ടയുടെ തോടില്‍ മാത്രമാണ് മാറ്റമുണ്ടാകുക. കോഴി ക ളുടെ ഭക്ഷണത്തില്‍ വരുന്ന മാറ്റമാണ് ഉള്ളില്‍ മാറ്റത്തിനു കാരണമാകുന്നതെന്നാണ് അനേഷണ സംഘം പറഞ്ഞത്. ആറു കോഴികളെ മാറ്റിപാര്‍പ്പിച്ചു അവക്കു ഒരാഴ്ചത്തേക്ക് നല്‍കാനുള്ള തീറ്റ നല്കുകയുംചെയ്തു. ഒരാഴ്ച തന്നിരിക്കുന്ന തീറ്റ നല്‍കിട്ടും പച്ചമുട്ട ഇടുകയാണെങ്കില്‍ തുടരനേഷണത്തിന് കോഴികളെ കൊണ്ടു പോകാമെന്നും അവര്‍ പറഞ്ഞു. മുട്ടയുടെ സാമ്പിളുമായാണ് സംഘം മടങ്ങിയത്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]