ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂര്‍: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കില്‍ പോസ്റ്റ ഇട്ട സി.പി.എം പ്രവര്‍ത്തകനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു, പനങ്ങാട്ടൂര്‍ ചാഞ്ചേരി പറമ്പില്‍ കറങ്കാണി പറമ്പില്‍ രാഗേഷ് എന്ന ഉണ്ണിക്കുട്ടന്‍ (27) നെയാണ് അറസ്റ്റ് ചെയ്തത്, കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് താനൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി എം.കെ.അന്‍വര്‍ സാദത്തിന്റെ പരാതിയില്‍ രാഗേഷിനെതിരെ കേസെടുത്തിരുന്നു ,വൈറ്റ്ഗാര്‍ഡിന്റെ റമളാന്‍ റിലീഫ് വിതരണത്തിന്റെ പോസ്റ്റില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലും ഇരു വിഭാഗങ്ങള്‍ വഴി സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ് കേസ്, കൂടാതെ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസും കൂടി എടുത്തിട്ടുണ്ട്, അഖില്‍ കൃഷ്ണ എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്, പാണക്കാട് ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്ററുകള്‍ ഷെയര്‍ ചെയ്ത എല്ലാവരും കേസില്‍ പ്രതികളാണന്നും താനൂര്‍ സി.ഐ.പി.പ്രമോദ് അറിയിച്ചു

Sharing is caring!