മഞ്ചേരിയില്‍ രണ്ടുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ രണ്ടുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച.
മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ നിന്നാണ് ഇന്നു രാവിലെ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്നുള്ള അമ്മത്തൊട്ടിലില്‍ നിന്ന് രാവിലെ 5.50ഓടെ ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിട്ടിയത്. 2.310 കിലോ ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമായതിനാല്‍
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്നും ശിശുരോഗ വിദഗ്ധന്‍ ഡോ.ഷിബുവിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കുട്ടിയെ സി.ഡബ്യൂ.സിക്ക് മുന്നില്‍ ഹാജറാക്കി.
തുടര്‍ന്ന് കുട്ടിയെ മൈലപ്പുറത്തെ ശിശുപരിപാല കേന്ദ്രത്തിലേക്ക് മാറ്റി.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]