മലയാളികളുടെ മടങ്ങിവരവ്: സര്‍ക്കാര്‍ കയ്യൊഴിഞ്ഞാല്‍ ദൗത്യം മുസ്ലിംലീഗ് ഏറ്റെടുക്കും: ഹൈദരലി തങ്ങള്‍
കോഴിക്കോട്: ഇതര സംസ്ഥനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നില്ലെങ്കില്‍ സ്വന്തമായി വാഹനമില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കാനുള്ള ദൗത്യം മുസ്ലിം ലീഗും പോഷക ഘടകമായ കെഎംസിസിയും ഏറ്റെടുക്കേണ്ടി വരുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പില്‍ ഡോ.എം കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയുടെ 19 ആവശ്യങ്ങള്‍ ഗര്‍ഭിണികളും കുട്ടികളും രോഗികളും ഉള്‍പ്പെടെ ആയിരങ്ങളാണ് മാസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ കഷ്ടപ്പെടുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താനുള്ള സൗകര്യം ഒരുക്കുന്നതിലും വരുന്നവര്‍ക്ക് ക്വാറന്റൈന് ഉള്‍പ്പെടെ ഒരുക്കുന്നതിലും ഗുരുതര വീഴ്ചയാണ് സര്‍ക്കാറിന്റേത്. എല്ലാ സംസ്ഥാനക്കാരും അവരുടെ നാട്ടുകാരെ ഉറ്റവര്‍ക്കരികിലേക്ക് എത്തിക്കുമ്പോള്‍ കേരളം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരായ പി അബ്ദുല്‍ഹമീദ്, പാറക്കല്‍ അബ്ദുള്ള, ടി.വി ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം പങ്കെടുത്തു. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം കെ രാഘവന് എംപി, കെഎസ്യു പ്രസിഡന്റ് കെ.എം അഭിജിത്ത് സംസാരിച്ചു.
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]