ഇന്ത്യയില്‍ കോവിഡ് ഉണ്ടാക്കിയതിന്റെ ഉറവിടം തബ്ലീഗ് ജമാഅത്ത് കേന്ദ്ര മാണെന്ന വിവാദ ബുള്ളറ്റിന്‍ തിരിച്ചുവിളിച്ചു പി.എസ്.സി മാപ്പ് പറയണം: ഇ.ടി

ഇന്ത്യയില്‍ കോവിഡ്  ഉണ്ടാക്കിയതിന്റെ ഉറവിടം  തബ്ലീഗ് ജമാഅത്ത് കേന്ദ്ര മാണെന്ന വിവാദ ബുള്ളറ്റിന്‍  തിരിച്ചുവിളിച്ചു പി.എസ്.സി മാപ്പ്  പറയണം: ഇ.ടി

മലപ്പുറം: ഇന്ത്യയില്‍ കോവിഡ് ഉണ്ടാക്കിയതിന്റെ ഉറവിടം തബ്ലീഗ് ജമാഅത്ത് കേന്ദ്ര മാണെന്നുള്ള നിലയില്‍ പി.എസ്. സി ബുള്ളറ്റിന്‍ മാതൃകാ ചോദ്യോത്തരം പ്രസിദ്ധീകരിച്ചത് അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ഈ വിവാദ ചോദ്യം പ്രസിദ്ധീകരിച്ച ബുള്ളറ്റിന്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. തരംതാണ രാഷ്ര്ടീയം കളിക്കുക വഴി മഹിതമായ പാരമ്പര്യത്തെ കളങ്കപ്പെടുത്തിയതിന് പി.എസ്.സി അധികൃതര്‍ ജനങ്ങളോട് മാപ്പ് പറയണം. തബ് ലീഗ് ജമാഅത്തിനെ പറ്റി പല കള്ളകഥകളും പ്രചരിപ്പിച്ചിരുന്നു ഇത് സംബന്ധിച്ച് പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ഈ പറയുന്നതൊന്നും ശരിയല്ലെന്നു പൊതു സമൂഹത്തിനു ബോധ്യപ്പെട്ടതാണ്. ഇത്തരം ഒരു പരാമര്‍ശം പി.എസ്.സി പ്രസിദ്ധീകരണത്തില്‍ ഉണ്ടായത് തികച്ചും ദുഷ്ടലാക്കോടെയാണ്. ഇക്കാര്യത്തില്‍ ഗൗരവമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഇ. ടി ആവശ്യപ്പെട്ടു.

Sharing is caring!