പെരിന്തല്‍മണ്ണയിലെ രണ്ട് വ്യാജ വൈദ്യന്മരെ പോലീസ് അറസ്റ്റ് ചെയ്തു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനടുത്ത് ചികിത്സ നടത്തിവന്ന രണ്ട് വ്യാജ വൈദ്യന്മരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനം, പുകവലി, കഞ്ചാവുപയോഗം എന്നിവ ഉപയോഗിക്കുന്നയാളറിയാതെ 15 ദിവസം കൊണ്ട് നിര്‍ത്താമെന്നവകാശപ്പെട്ട് മരുന്ന് നല്കിവന്നിരുന്ന തച്ചനാട്ടുകര സ്വദേശി കെട്ടുമ്മല്‍ അബ്ദുള്‍ ഖാദര്‍ മുസല്യാര്‍ ആണ് പോലീസ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നയാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കാവുന്ന പൊടിയാണ് ഇയാള്‍ വിറ്റിരുന്നത്. ഇക്കാര്യം പരസ്യം എഴുതിയ ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. പ്രമേഹം, ലൈംഗിക ശേഷിക്കുറവ് എന്നിവക്കും ഇയാള്‍ ചികിത്സിച്ചിരുന്നു. ഇതിനു പ്രയോഗിക്കന്ന മരുന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാനസിക രോഗങ്ങള്‍ക്ക് അറബി മാന്ത്രിക ചികിത്സ നടത്തുന്നതായും ഇയാള്‍ പരസ്യം ചെയ്തിരുന്നു. മലപ്പുറം ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ കടയില്‍ നിന്നും മരുന്നുകളുടെ സാമ്പിള്‍ ശേഖരിച്ചു. മൂലക്കുരുവിന് വയനാടന്‍ ഒറ്റമൂലിചികിത്സ നടത്തിവന്ന വെട്ടത്തൂര്‍ സ്വദേശി വടക്കന്‍ അബ്ദുള്‍ അസീസ് സ്വന്തമായി മരുന്നുകള്‍ ഉണ്ടാക്കിയാണ് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തെയും ഈ മരുന്നുകളും പോലീസ് പിടിച്ചെടുത്തു. മരുന്നുണ്ടാക്കുന്നതിനോ ചികിത്സിക്കുന്നതിനോ യാതൊരു വിധ ലൈസന്‍സുകളോ പാരമ്പര്യ ചികിത്സ നടത്താനുള്ള അനുമതിയോ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഇല്ല. ഇത്തരക്കാര്‍ നല്കുന്ന മരുന്നുകളില്‍ ഘന ലോഹങ്ങള്‍ പോലുള്ള ഘടകങ്ങള്‍ നിരവധിയാളുകള്‍ക്ക് ലിവര്‍, കിഡ്നി തകരാറുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മതിയായ യോഗ്യതകളില്ലാതെ ചികിത്സിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സി.ഐ യുടെ 9497987170 എന്ന നമ്പരില്‍ വിളിച്ചറിയിക്കാവുന്നതാണ്. പരിശോധനയില്‍ പോലീസ് കാരായ ഷാജി, വിപിന്‍ ചന്ദ്രന് സംബന്ധിച്ചു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]