പോലീസിന് കത്തെഴുതിയ വിദ്യാര്‍ത്ഥിക്ക് കൈ നിറയെ സമ്മാനവുമായി വളാഞ്ചേരി പോലീസ്
വളാഞ്ചേരി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാവും പകലും സ്വന്തം കുടുംബത്തെ പോലും മറന്ന് കഷ്ടപ്പെടുന്ന പോലീസുകാരെ അഭിനന്ദിച്ച് കൊണ്ട് സഫ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഇഷ മെഹ്റിന് നാലകത്താണ് കത്തെഴുതിയത്.കത്ത് കിട്ടിയ ഉടനെ വളാഞ്ചേരി പോലീസ് എസ്എച്ച്ഒ എം.കെ. ഷാജിയുടെ നേത്യത്വത്തില്‍ പോലീസ് സംഘം കത്തയച്ച വിദ്യാര്‍ത്ഥിനിയെ അഭിനന്ദിക്കാന്‍ സമ്മാനവുമായി ഇഷയുടെ വീട്ടില്‍ എത്തി സമ്മാനം നല്‍കുകയും ചെയ്തു. നന്നായി പഠിച്ച് നാടിന് നന്മ ചെയ്യുന്ന നല്ല വിദ്യാര്‍ത്ഥിയായി മാറണമെന്ന് സമ്മാനം നല്‍കിക്കൊണ്ട് എസ് എച്ച് ഒ എം.കെ ഷാജി ഇഷ മെഹ്റിനെ അഭിനന്ദിക്കുകയും പോലീസ് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളെ
കുറിച്ച് പഠിക്കാന്‍ സ്റ്റേഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. രണ്ടാം ക്ലാസ്സുകാരിയിടെ എഴുത്ത് കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷം തോന്നിയെന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ഇത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഞങ്ങള്‍ക്ക് വലിയ സന്തോഷവും ഊര്‍ജ്ജവുമാണ് നല്‍കുന്നതെന്നും അദ്ധേഹം പറഞ്ഞു. എസ്.എച്ച്.ഒ.എം.കെ.ഷാജിയോടൊപ്പം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഓഫീസര്‍ നസീര്‍ തിരൂര്‍ക്കാട്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെറീഷ്, മനോജ് എന്നിവരുമുണ്ടായിരുന്നു. തപാല്‍ വകുപ്പ് നടപ്പിലാക്കിയ കോവിഡിനെ പ്രതിരോധിക്കുന്ന പോരാളികള്‍ക്ക് കത്തെഴുതൂ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇഷ വളാഞ്ചേരി പോലീസിന് കത്തെഴുതിയത്.കൊളമംഗലം ബാവപ്പടിയില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ നാലകത്ത് നൂറുല്‍ ആബിദിന്റെയും ബേബി ഷഹ് നാസിന്റെയും മകളാണ് ഇഷ മെഹ്റിന്.വീട്ടില്‍ എത്തിയ പോലീസുകാരെ ഇഷയും വല്ല്യൂപ്പ നാലകത്ത് സൈതലവി മുസ്ലിയാരും വല്യുമ്മ ഫാത്തിമയും ചേര്‍ന്ന് സ്വീകരിച്ചു.
RECENT NEWS
തിരൂരങ്ങാടി ആശുപത്രിയിൽ തീപിടിത്തം; ഫയർ ഫോഴ്സെത്തി തീയണച്ചു, ആളപായമില്ല
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ബിൽഡിങ്ങിൽ തീപിടിത്തം. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്സും ഹോസ്പിറ്റലിലെ സ്റ്റാഫും. സന്നദ്ധ പ്രവർത്തകരും ചേർന്ന് തീ അണച്ചു. ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ [...]