വള്ളുവനാട് രാജാവ് നിര്‍മ്മിച്ച മങ്കട സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നു

വള്ളുവനാട് രാജാവ്  നിര്‍മ്മിച്ച മങ്കട സ്‌കൂള്‍  കെട്ടിടം പൊളിച്ച് നീക്കുന്നു

മങ്കട: വള്ളുവനാട്ടിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കമിട്ട മങ്കട ഗവ.ഹൈസ്‌കൂളിന് വേണ്ടി വള്ളുവനാട് രാജാവ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നു. സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന ഒറ്റ നില കെട്ടിടമാണ് പൊളിച്ച് നീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെട്ടിടം പൊളിച്ച് നീക്കുന്നതിനായി കഴിഞ്ഞ ദിവസം ടെണ്ടര്‍ ക്ഷണിച്ച് സ്‌കൂളിലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും നോട്ടീസ് പതിച്ചിട്ടുണ്ടെന്നാണ് വിവരം. ഗോപാലകൃഷ്ണ ഗോകലെയുടെ വിദ്യാഭ്യാസ ആശയങ്ങള്‍ കടമെടുത്ത് വള്ളുവനാട് രാജാവായിരുന്ന മങ്കട കോവിലകത്തെ കൃഷ്ണവര്‍മ്മ രാജ തന്റെ നാട്ടുരാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ സ്‌കൂളിനായി 1907ല്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. അന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന മിസ്റ്റര്‍ ഹില്‍ ആണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. കരിങ്കല്ലും, ചെങ്കല്ലും ചേര്‍ത്ത് നിര്‍മ്മിച്ച കെട്ടിടം മരവും ഓടും ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. കാര്യമായ റിപ്പയര്‍ വര്‍ക്കുകളൊന്നും ആവശ്യമായി വന്നിട്ടില്ലാത്ത ഈ കെട്ടിടം അനാവശ്യമായാണ് പൊളിച്ച് നീക്കാന്‍ സ്‌കൂള്‍ അധികൃതരും ജില്ലാ പഞ്ചായത്തും തീരുമാനിച്ചിരിക്കുന്നത്. മുറ്റം ട്രസ്സ് വര്‍ക്ക് ചെയ്യാനാണ് കെട്ടിടം പൊളിച്ച് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കൂളിന്റെ ലാബായും, ലൈബ്രറിയായും, സ്റ്റാഫ് റൂമായും, ക്ലാസ്സ് റൂമായും ഉപയോഗിച്ച് വന്നിരുന്ന കെട്ടിടം പഴമയുടെ അടയാളമായി സംരക്ഷിക്കേണ്ടതുണ്ട്. കെട്ടിടം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്ത് സ്‌കൂളിന്റെ സ്ഥാപകനായ മങ്കട കൃഷ്ണ വര്‍മ്മ രാജയുടെ പേരിലുള്ള അത്യാധുനിക ലൈബ്രറിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആവശ്യം.

സ്‌കൂള്‍ കെട്ടിടത്തിന്
വിലയിട്ടത് നാലായിരം രൂപയില്‍ താഴെ

കോവിഡ് കാലത്ത് ടെന്റര്‍ ക്ഷണിച്ചതും വിവാദം
മങ്കട: മങ്കട ഗവ.ഹൈസ്‌കൂളിന്റെ കെട്ടിടം പൊളിച്ച് നീക്കാന്‍ അധികൃതര്‍ വിലയിട്ടത് 3650 രൂപ. നാലായിരത്തിലധികം വരുന്ന ഓടും, പഴയകാലത്ത് തേക്ക് മരത്തില്‍ നിര്‍മ്മിച്ച മര ഉരുപ്പടികളും വന്‍ വിലമതിക്കുന്നതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ടെന്റര്‍ ക്ഷണിച്ചതും വിവാദത്തിലാണ് കോവിഡ് കാലത്ത് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും, പഞ്ചായത്തിലുമാണ് ടെന്റര്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. ആളുകള്‍ ആരും പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ രഹസ്യമായി ടെന്റര്‍ ക്ഷണിച്ചതും ഏറെ വിവാദമായിട്ടു

Sharing is caring!