നിരോധനാജ്ഞ: മലപ്പുറത്ത് ഇന്ന് 66പുതിയ കേസുകള്‍
മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 66 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സേ്റ്റഷനുകളിലായി 67 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 37 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,774 ആയി. 4,693 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,262 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.മാസ്ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 68 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]