നാട്ടിലെത്തി ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നിരസിച്ച പ്രവാസികളെല്ലാം അവസാനം സിം ആവശ്യപ്പെട്ടു

നാട്ടിലെത്തി ബിഎസ്എന്‍എല്‍ സിം കാര്‍ഡ്  നിരസിച്ച പ്രവാസികളെല്ലാം അവസാനം സിം ആവശ്യപ്പെട്ടു

കാളികാവ്: തിരിച്ചെത്തിയ പ്രവാസികളില്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നിരസിച്ചവര്‍ കോവിഡ് കെയര്‍ സെന്ററിലെത്തിയപ്പോള്‍ കുടുങ്ങി. ഒടുവില്‍ ആരോഗ്യവകുപ്പ് ഇടപെട്ട് അവര്‍ക്ക് സിം ലഭ്യമാക്കി. സിം കാര്‍ഡ് നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയെ പ്രതിപക്ഷ പാര്‍ടികള്‍ സമൂഹമാധ്യമങ്ങളില്‍ കളിയാക്കിയിരുന്നു. അതിന്റെ ഫലമായാണ് ചിലര്‍ കാര്‍ഡ് നിരസിച്ചത്.
അതോടെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ നിരീക്ഷണവും ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള അവസരവും നഷ്ടമായി. ദിവസവും ഫോണിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റൈനിലുള്ളവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നത്. ജീവിതശൈലീരോഗമുള്ളവര്‍ക്ക് അവര്‍ കഴിക്കേണ്ട മരുന്നിനെപ്പറ്റി നിര്‍ദേശം നല്‍കുന്നതും മൊബൈലിലാണ്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് മൊബൈല്‍ നിര്‍ബന്ധമായതോടെ സിം നിരസിച്ച മുഴുവന്‍ പേര്‍ക്കും ശനിയാഴ്ച വൈകിട്ടോടെ എത്തിച്ചു.

Sharing is caring!