മലപ്പുറം ജില്ലയിലെ ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

മലപ്പുറം ജില്ലയിലെ ബൈക്ക് മോഷ്ടാവ്  അറസ്റ്റില്‍

വളാഞ്ചേരി. ബൈക്ക് മോഷ്ടാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായി.തിരൂര്‍ കാരത്തൂര്‍ മധുക്കല്‍ ഉമ്മറിനെ ( 25) യാണ് വളാഞ്ചേരി എസ്എച്ച് ഒ എം.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ഫെബ്രുവരിയില്‍ വലിയകുന്നില്‍ നിന്ന് മോഷണം പോയ ബൈക്കുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.വാഹനസഹിതമാണ് പ്രതി പിടിയിലായത്. എസ്‌ഐ മുരളികൃഷ്ണന്‍, എ എസ് ഐ ശശി, സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ നസീര്‍ തിരൂര്‍ക്കാട്, എസ് സി പി ഒ മാരായ ഹുസൈന്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Sharing is caring!