റിയാദില്‍നിന്നും കരിപ്പൂരിലേക്ക് പറക്കാന്‍ അവസാന നിമിഷം അനുമതികിട്ടിയ സന്തോഷത്തില്‍ നിസാറുദ്ദീന്‍ ഹനീഫ

റിയാദില്‍നിന്നും കരിപ്പൂരിലേക്ക് പറക്കാന്‍ അവസാന നിമിഷം അനുമതികിട്ടിയ സന്തോഷത്തില്‍ നിസാറുദ്ദീന്‍ ഹനീഫ

റിയാദ്: റിയാദില്‍നിന്നും കരിപ്പൂരിലേക്ക് പറക്കാന്‍ അവസാന നിമിഷം അനുമതികിട്ടിയ സന്തോഷത്തില്‍ലാണ് നിസാറുദ്ദീന്‍ ഹനീഫ. ഇന്നലെ രാത്രി കരിപ്പൂരില്‍ വന്നിറങ്ങിയ സംഘത്തില്‍ നിസാറുദ്ദീന്‍ ഹനീഫയുമുണ്ടായിരുന്നു. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തില്‍ എറ്റവും അവസാനം യാത്രാനുമതി കിട്ടിയ സന്തോഷത്തിലാണ് കൊല്ലം മയ്യനാട് സ്വദേശി നിസാറുദ്ദീന്‍ ഹനീഫ. പ്രാഥമിക മുന്‍ഗണനാ പട്ടിക അനുസരിച്ച് നിസാറിന് അവസരം ലഭിച്ചെന്ന അറിയിപ്പ് കിട്ടിയെങ്കിലും പിന്നീടാണ് തന്റെ പേര് വെയ്റ്റിങ്ങ് ലിസ്റ്റിലാണെന്ന് മനസിലായത്. ഇതോടെ മാനസികമായി താന്‍ കടുത്ത നിരാശയിലായി. ഏറ്റവും സുരക്ഷിതമായ തന്റെ നാട്ടിലേക്ക് പോകാന്‍ കഴിയുമല്ലോ എന്ന സന്തോഷത്തില്‍ മാനസികമായി ഒരുങ്ങിയ തനിക്ക് വല്ലാത്ത വിഷമം അനുഭവപ്പെട്ടതായി നിസാറുദ്ദീന്‍ പറയുന്നു.

ശാരീരിക അവശതയും രോഗഭീതിയുമാണ് എംബസി വഴി നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിച്ചപ്പോള്‍ അപേക്ഷിക്കാന്‍ കാരണം. തന്നെക്കാള്‍ കൂടുതല്‍ ആവശ്യം നേരിടുന്നവരാണ് അര്‍ഹര്‍ എന്ന ബോധം ഉണ്ടെങ്കിലും ആദ്യ ലിസ്റ്റില്‍ പെടാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചില്ല. എന്തു വിലകൊടുത്തും നാട്ടിലെത്തിയേ മതിയാകൂ എന്ന നിലയില്‍ പലരെയും ബന്ധപ്പെട്ടു. അങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആനുകൂല്യത്തില്‍ ഇന്ന് വിമാനത്താവളത്തില്‍ എത്തുന്നതും അവസാന നിമിഷമെങ്കിലും അവസരം ലഭിക്കുന്നതും.

നേരത്തെ തയാര്‍ ചെയ്ത ഉറപ്പ് പട്ടികയില്‍ ചിലര്‍ ഹാജറാകാതിരുന്നതാണ് നിസാറുദ്ദീന് തുണയായത്. ഈ സമയത്ത് ആരും ആഗ്രഹിക്കുന്നതേ താനും ആഗ്രഹിച്ചിട്ടുള്ളൂ. എനിക്ക് ജന്മനാടിലേക്ക് എത്തണം. അത് ആത്മാര്‍ഥമായിട്ടായിരുന്നു. അത് കൊണ്ടാണല്ലോ അവസാന നിമിഷത്തില്‍ തനിക്കീ അവസരം ലഭിച്ചതെന്ന് നിസാറുദ്ദീന്‍ പറഞ്ഞു.

എത്തുന്നത് കോഴിക്കോട്ടും വീട് കൊല്ലത്തുമാണ്. നാട്ടിലെത്തിയാല്‍ ഉള്ള അവസ്ഥയെ കുറിച്ചൊന്നും വലിയ വേവലാതിയില്ല. അധികൃതര്‍ പറഞ്ഞ മുന്‍കരുതലുകല്‍ പാലിച്ച് കുറച്ച് ദിവസം അവിടെ തങ്ങുക എന്നതൊന്നും അത്ര പ്രയാസമുള്ള കാര്യവും അല്ല. നാട്ടിലെത്തിയാല്‍ മതിയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അത് നടന്നു കിട്ടി. ബാക്കി ദൈവം നിശ്ചിതമെന്ന് പറഞ്ഞാണ്, ഇതാ വിമാനം ഇളകാന്‍ തുടങ്ങി എന്ന വാചകത്തോടെ തന്റെ ലക്ഷ്യം സാര്‍ഥകമായ സന്തോഷത്തില്‍ നിസാറുദ്ദീന്‍ ഫോണ്‍ കട്ട് ചെയ്ത് നാട്ടിലേക്ക് പറന്നു

Sharing is caring!