ഭർത്താവിനെ കാണാനെന്ന് പറഞ്ഞ് യാത്രാനുമതി തേടിയ യുവതി കാമുകനൊപ്പം ഒളിച്ചോടി

ഭർത്താവിനെ കാണാനെന്ന് പറഞ്ഞ് യാത്രാനുമതി തേടിയ യുവതി കാമുകനൊപ്പം ഒളിച്ചോടി

പൊന്നാനി: ഭർത്താവിനെ കാണാനാണെന്ന് പറഞ്ഞ് കണ്ണൂർ ജില്ലയിലേക്ക് യാത്രാ പാസ് ഒപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് വെളിയങ്കോട് സ്വദേശിനിയായ യുവതിയെ പോലീസ് കുടുക്കിയത്. വിവാഹ മോചിതയായ യുവതി കണ്ണൂരിലുള്ള വ്യവസായിയുമായി പ്രണയത്തിലാണെന്നാണ് വിവരം.

യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കാര്യങ്ങൾ പോലീസിന് മനസിലാകുന്നത്. ലോക്ക്ഡൗൺ ആയതിനാലും, കണ്ണൂർ റെഡ് സോണിലായതിനാലും കരുതലോടെയാണ് പോലീസ് പാസുകൾ നൽകിയിരുന്നത്. കബളിക്കപ്പെട്ടത് മനസിലായ പോലീസ് ഉടൻ തന്നെ യുവതിക്കായി വല വിരിച്ചു. പെന്നാനി സി ഐ പി എസ് മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ത്രിയേയും, കാമുകനേയും പിടികൂടുകയായിരുന്നു.

ഇരുവരും ഫോണിലൂടെയാണ് ബന്ധം സ്ഥാപിച്ചത്. ഒരുമിച്ച് ജീവിക്കാൻ നേരത്തെ പദ്ധതി ഇട്ടിരുന്നെങ്കിലും ലോക്ഡൗൺ കാരണം നടന്നില്ല. വീണ്ടും ലോക്ക്ഡൗൺ നീട്ടിയതോടെയാണ് പരസ്പരം കാണാൻ സാഹസത്തിന് മുതിർന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് രണ്ട് പേർക്കെതിരെയും കേസ്. ജാമ്യത്തിൽ വിട്ടയച്ച ഇരുവരും ഒടുവിൽ വീട്ടുകാരുടെ സാനിധ്യത്തിൽ വിവാഹിതരായി.

Sharing is caring!