മന്ത്രി കെ.ടി ജലീല്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് പരാതി

മന്ത്രി കെ.ടി ജലീല്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് പരാതി

മലപ്പുറം: കോവിഡ് 19 ജാഗ്രതാ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരവധി പിഞ്ചു കുട്ടികളെ പങ്കെടുപ്പിച്ച് മലപ്പുറം കലക്ടുടെ ചേംമ്പറിന് സമീപം ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങിയ മന്ത്രി കെ ടി ജലീലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും ,സംസ്ഥാന ശിശുക്ഷേമ സമിതിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി പരാതി നല്‍കി. നിരന്തരമായി ഈ രീതിയില്‍ മന്ത്രിമാര്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കുട്ടികളെ കൂട്ടമായി എത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയുടെയും സമീപനമാണ് വീണ്ടും വീണ്ടും മന്ത്രിമാര്‍ തന്നെ ഇത്തരത്തില്‍ കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിന് കാരണമാകുന്നത്. അന്വേഷണം നടത്തി മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശിശു ക്ഷേമ സമിതിക്കെതിരെയും ബാലാവകാശ കമ്മീഷനെതിരെയും സമരം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുമെന്നും റിയാസ് മുക്കോളി പറഞ്ഞു.

Sharing is caring!