മലപ്പുറത്തെത്തുന്ന പ്രവാസികള്‍ക്ക് ഐസൊലേഷനായി ഒരുക്കിയിട്ടുള്ളത് ബാത്ത് അറ്റാച്ച്ഡ് സിങ്കിള്‍ റൂമുകള്‍
മലപ്പുറം: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെത്തുന്ന പ്രവാസികള്‍ക്ക് ഐസൊലേഷന്‍ വേണ്ടി ഒരുക്കിയിട്ടുള്ളത് ബാത്ത് അറ്റാച്ച്ഡ് സിങ്കിള്‍ റൂമുകളാണെന്നും, പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഒഴിച്ച് ആര്‍ക്കും വീട്ടില്‍പോകാന്‍ കഴിയില്ലെന്നും എല്ലാവരേയും പാര്‍പ്പിക്കുക
ക്വോറണ്ടയ്ന്‍ സെന്റെറുകളിലാകുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ഇത് സംബന്ധിച്ചു മന്ത്രിയുടെ പ്രസ്താവന താഴെ:
സംസ്ഥാന സര്‍ക്കാരിന്റെയും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യവും അഭ്യര്‍ത്ഥനയും മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. ഇന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനങ്ങളില്‍ ഒന്ന് കരിപ്പൂരിലേക്കും മറ്റൊന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ദിനങ്ങളാണ് വന്നെത്തിയിരിക്കുന്നത്. കോവിഡ് ഭീഷണിയില്‍ ലോകം മുഴുവന്‍ ആശങ്കയുടെയും ഭീതിയുടെയും നിഴലിലാണ്. കേന്ദ്ര സര്‍ക്കാര്‍ എത്രപേരെ നാട്ടിലെത്തിച്ചാലും അത്രയും പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിന്നു. അതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുകയെന്നും പ്രവാസികാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന പിണറായി വിജയന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ന് ദുബായിയില്‍ നിന്നെത്തുന്ന ഫ്ലൈറ്റില്‍ 82 പേരാണ് മലപ്പുറം ജില്ലക്കാര്‍. 70 പേര് കോഴിക്കോട് ജില്ലക്കാരും ശേഷിക്കുന്നവര്‍ ഇതര ജില്ലക്കാരുമാണ്. ഗര്‍ഭിണികളേയും പത്തു വയസ്സില്‍ താഴെയുളള കുട്ടികളേയും ഭിന്നശേഷിയ്ക്കാരെയും അറുപത് വയസ്സിന് മുകളിലുള്ളവരേയും വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കും. ബാക്കിയുള്ളവരെ അതത് ജില്ലകളിലേക്ക് സര്‍ക്കാര്‍ ബസ്സില്‍ കൊണ്ടുപോയി അവിടങ്ങളിലെ ക്വോറണ്ടയ്ന്‍ സെന്റെറുകളില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പാര്‍പ്പിക്കും.
മലപ്പുറത്ത് ബാത്ത് അറ്റാച്ച്ഡ് സിങ്കിള്‍ റൂമുകളാണ് ഐസൊലേഷന്‍ വേണ്ടി ഒരുക്കിയിട്ടുള്ളത്. നേരത്തെ സംസ്ഥാന ഹജ്ജ് ഹൗസ് പറഞ്ഞിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ തന്നെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനാല്‍ അത് തല്ക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു.
വൈദ്യ പരിശോധനക്ക് ശേഷം ദുബായിയില്‍ നിന്ന് വരുന്നവരെ തല്‍ക്കാലത്തേക്ക് സര്‍ക്കാരിന് വിട്ടുനല്‍കപ്പെട്ട കാളികാവിലെ സഫ ഹോസ്പിറ്റലിലേക്കാണ് ഐസൊലേഷനില്‍ കഴിയാന്‍ കൊണ്ടുപോവുക. ശുചിമുറികളോടെയുള്ള ഒറ്റ മുറിയാകും ഓരോരുത്തര്‍ക്കും അവിടെ ഒരുക്കിയിരിക്കുന്നത്. നാളെത്തന്നെ അബുദാബിയില്‍ നിന്ന് നെടുമ്പശ്ശേരിയിലെത്തുന്ന വിമാനത്തിലുള്ള മലപ്പുറം ജില്ലക്കാരായ പതിനാറ് യാത്രക്കാര്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റെര്‍ നാഷണല്‍ ഹോസ്റ്റലാണ് നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ നേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോകും. കേരളത്തിലെ എല്ലാ ജില്ലകളിലും സമാന സൗകര്യങ്ങള്‍ തന്നെയാണ് സംവിധാനിച്ചിട്ടുള്ളത്. പ്രവാസികളെ സ്വീകരിക്കാന്‍ സുസജ്ജമാണെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞത് വെറുംവാക്കല്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെയായിരുന്നു. സുഹൃത്തുക്കളെ, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം. താങ്ങും തണലുമായി സര്‍ക്കാരുണ്ട് നിങ്ങളുടെ കൂടെ.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]