ആറുവയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി മഞ്ചേരി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം
മഞ്ചേരി: ആറുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമം പാളി. എടവണ്ണ പെരക മണ്ണ കിഴക്കെ ചാത്തല്ലൂര്‍ തച്ചറമ്മല് ആലിക്കുട്ടി (56) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. ആറുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുകയാണ് പ്രതി. 2020 മാര്‍ച്ച് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പ്രതിക്കെതിരെ സമാനമായ രണ്ട് പരാതികള്‍ കൂടി വന്നതോടെ കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതിനായി കോടതിയില്‍ ഹാജരാക്കിയതായിരുന്നു. മൂന്നു നിലകളുള്ള കോടതി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴെയുള്ള ഓടിട്ട കെട്ടിടത്തിനു മുകളിലേക്ക് ചാടുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]