മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യ വേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തിന് ലഭിച്ചത് കഞ്ചാവ് ചെടി

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് മദ്യ വേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തിന് വാടക കെട്ടിടത്തില്‍ നിന്നും ലഭിച്ചത് കഞ്ചാവ് ചെടികള്‍. തേഞ്ഞിപ്പലം ദേവതിയാലില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിന് മുകളില്‍ നിന്നാണ് ബക്കറ്റിലാക്കി വളത്തുകയായിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ പരപ്പനങ്ങാടി സര്‍ക്കിള്‍ എക്സൈസ് പിടിച്ചെടുത്തത്.സംഭവത്തിന് പിന്നിലെ ആളുകളെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ് അറയിച്ചു.
ദേവതിയാലില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ മുകളില്‍ നിന്നാമ് രണ്ട് കഞ്ചാവ് ചെടികള്‍ പരപ്പനങ്ങാടി സര്‍ക്കിള്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. അതിഥി തൊഴിലാല്കള് താമസിക്കുന്ന കെട്ടിടത്തില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 60ഉം 14ഉം സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.
ബൈറ്റ്
കോവീഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ പലരും നാട്ടിലേക്ക് പോയിട്ടുണ്ട്. കഞ്ചാവ് നട്ടു വളര്‍ത്തിയവരെ പിടികൂടുമെന്നും എക്സൈസ് പറഞ്ഞു. അതേസമയം കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യസൂക്ഷിച്ചതായി കണ്ടെത്താനായില്ല.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി