ലോക് ഡൗണിനിടയില്‍ കല്‍ലക്ഷംരൂപയുടെ സൈക്കിള്‍ കാണാനില്ലെന്ന പരാതിയുമായി പ്ലസ്ടു വിദ്യാര്‍ഥി പോലീസ് സ്റ്റേഷനില്‍

ലോക് ഡൗണിനിടയില്‍ കല്‍ലക്ഷംരൂപയുടെ സൈക്കിള്‍ കാണാനില്ലെന്ന പരാതിയുമായി  പ്ലസ്ടു വിദ്യാര്‍ഥി പോലീസ്  സ്റ്റേഷനില്‍

മലപ്പുറം: ലോക് ഡൗണിനിടയില്‍ കല്‍ലക്ഷംരൂപയുടെ സൈക്കിള്‍ കാണാനില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാര്‍ഥി പോലീസ് സ്റ്റേഷനില്‍. മൂന്നു മണിക്കൂറിനുള്ള കയ്യോടെ സൈക്കിള്‍ കണ്ടെത്തി നല്‍കി പോലീസും. മലപ്പുറം കൊളത്തൂരിലാണ് സംഭവം.
കൊളത്തൂര്‍ നാഷണല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കടന്നപ്പറ്റ രോഹിതാണു 25000 രൂപ വിലയുള്ള തന്റെ സൈക്കിള്‍ കാണാനില്ലെന്ന പരാതിയുമായി കൊളത്തൂര്‍ സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രി മുതലാണു സൈക്കിള്‍ കാണാതായത്. ബി ട്വിന്‍ സൈക്കിള്‍ അന്വേഷിച്ച് കണ്ടെത്തി തരണമെന്ന് രോഹിതിന്റെ അഭ്യര്‍ഥന പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. സി.ഐ ഷമീറിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ റെജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിയുടെ വീടിനു സമീപത്തും പരിസര പ്രദേശത്തും അന്വേഷണമാരംഭിച്ചു. മൂന്നു മണിക്കൂര്‍ സമയത്തെ തിരച്ചലിനു ശേഷം കൊളത്തൂര്‍ ഇര്‍ഷാദിയ സ്‌കൂള്‍ പരിസരത്ത് നിന്നും സൈക്കിള്‍ കണ്ടെത്തി. അന്വേഷണത്തില്‍ ഹോം ഗാര്‍ഡ് ജാഫര്‍ പങ്കാളിയായി. കോവിഡ് കാലത്തെ തിരക്കുകള്‍ക്കിടയിലും പോലീസ് സൈക്കിള്‍ കണ്ടെത്തിയതില്‍ വളരെ സന്തോഷത്തോടെയാണു സൈക്കിള്‍ സ്വീകരിക്കുന്നതിനായി രോഹിത് പോലീസ് സ്റ്റേഷനിലെത്തിയത്.

Sharing is caring!