നായ കുറുകെ ചാടി: വീട്ടമ്മ ബൈക്കില്‍ നിന്നും തെറിച്ചുവീണ് മരിച്ചു

മലപ്പുറം: ബൈക്കില്‍ മകനോടൊപ്പം സഞ്ചരിക്കവേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. നീരോല്‍പാലം പരിയാരത്ത് പൊന്നച്ചന് മൊയ്തീന് കോയയുടെ ഭാര്യ റുഖിയ (57) ആണ് മരിച്ചത്. നീരോല്‍പാലം മില്ലിന് സമീപം തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിയുകയായിരുന്നു.ഉടനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍ : അബ്ദുല്‍ ജലീല്‍, ജാഫര്‍, ജസീല, ഷക്കീല (അഡ്വക്കേറ്റ്), ശമീമ,ജസീന. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ ചേറൂര്, ബുഷ്റ.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി