നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ടിക്കറ്റിനായി നൽകേണ്ടത് വൻ തുക

മലപ്പുറം: നാട്ടിലെത്താനുള്ള മോഹത്തിന് പ്രവാസികൾ നൽകേണ്ടി വരിക കഴുത്തറുപ്പൻ തുക. കോവിഡ് കാലത്തെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങൾക്കാണ് വൻ തുക ടിക്കറ്റ് കാശായി നൽകേണ്ടി വരിക. ബഹറിൻ – കോഴിക്കോട് വിമാന യാത്രയ്ക്ക് 16000 രൂപയും, കുവൈറ്റ് – കോഴിക്കോട് യാത്രയ്ക്ക് 19000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഇതിനു പുറമേ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും വൻതുകയാണ് നൽകേണ്ടത്. അബുദാബി – കൊച്ചി – 15000, ദുബായ് – കൊച്ചി – 15000, ദോഹ – കൊച്ചി – 16000, ബഹറിൻ – കൊച്ചി – 17000, മസ്കറ്റ് – കൊച്ചി – 14000, ദോഹ – തിരുവനന്തപുരം – 17000 എന്നിങ്ങനെയാണ് നിരക്കുകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർവീസ് നടത്തുന്നതിനാൽ കുറച്ച് യാത്രക്കാരെ മാത്രമേ വിമാനത്തിൽ കയറ്റുന്നുള്ളു. മാത്രമല്ല ഒരു വശത്തേക്ക് ആളില്ലാതെ പറക്കുകയും വേണം. ഇതെല്ലാമാണ് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്.
എന്നാൽ പല പ്രവാസികളും സർക്കാർ ചെലവിൽ നാട്ടിലേക്ക് മടങ്ങാമെന്ന മോഹത്തിലായിരുന്നു. ജോലി നഷ്ടവും, ശബള കുറവും കാരണം കടുത്ത സാമ്പത്തിക തകർച്ചയിലായ മിക്ക പ്രവാസികൾക്കും ഈ തുക താങ്ങാനുള്ള കരുത്തില്ല. അതുകൊണ്ട് തന്നെ പലരും യാത്ര മാറ്റിവെക്കാനാണ് സാധ്യത.
ഇങ്ങനെയാണ് വിമാന യാത്രാക്രമം
ഒന്നാം ദിവസം
യുഎഇയിലെ അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും (200 യാത്രക്കാര്‍) ദുബായില്‍നിന്ന് കോഴിക്കോട്ടേക്കും (200) സര്‍വീസ് ഉണ്ടാകും. സൗദിയിലെ റിയാദില്‍നിന്ന് കോഴിക്കോട്ടേക്കും (200) ഖത്തറില്‍നിന്ന് കൊച്ചിയിലേക്കും (200) സര്‍വീസുണ്ട്. ലണ്ടന്‍- മുംബൈ (250), സിംഗപ്പൂര്‍- മുംബൈ (250), ക്വാലലംപൂര്‍- ഡല്‍ഹി (250), സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ വഴി ഹൈദരാബാദ് (300), മനില അഹമ്മദാബാദ് (250), ധാക്ക ശ്രീനഗര്‍ (200) എന്നിവയാണ് ആദ്യ ദിവസത്തെ മറ്റു സര്‍വീസുകള്‍.
രണ്ടാം ദിവസം
ബഹ്റൈന്‍ – കൊച്ചി (200), ദുബായ്- ചെന്നൈ (2 സര്‍വീസ്, 200 വീതം), ക്വാലലംപൂര്‍ – മുംബൈ (250), ന്യൂയോര്‍ക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡല്‍ഹി (200), കുവൈത്ത് ഹൈദരാബാദ് (200), സിംഗപ്പൂര്‍- അഹമ്മദാബാദ് (250), ലണ്ടന്‍- ബെംഗളൂരു (250).
മൂന്നാം ദിവസം
കുവൈത്ത് കൊച്ചി (200), മസ്‌കത്ത്- കൊച്ചി (250), റിയാദ്- ഡല്‍ഹി (200), ക്വാലലംപൂര്‍- തൃച്ചി (250), ചിക്കാഗോ- മുംബൈ വഴി ചെന്നൈ (300), ധാക്ക- മുംബൈ (200) മനില- മുംബൈ (250), ലണ്ടന്‍- ഹൈദരാബാദ് (250), ഷാര്‍ജ-ലക്‌നോ (200).
നാലാം ദിവസം
ഖത്തര്‍ – തിരുവനന്തപുരം (200), ക്വാലാലംപൂര്‍- കൊച്ചി (250), കുവൈത്ത് ചെന്നൈ (200), സിംഗപ്പൂര്‍ – തൃച്ചി (250)ലണ്ടന്‍- മുംബൈ (250), ധാക്ക-ഡല്‍ഹി (200), അബൂദാബി ഹൈദരാബാദ് (200), വാഷിങ്ടണ്‍- ഡല്‍ഹി വഴി ഹൈദരാബാദ് (300).
ദമാം കൊച്ചി (200), ബഹ്റൈന്‍- കോഴിക്കോട് (200), ക്വാലാലംപൂര്‍- ചെന്നൈ (250), മനില- ഡല്‍ഹി (250), ലണ്ടന്‍- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗര്‍( 200), സാന്‍ഫ്രാന്‍സിസ്‌കൊ- ഡല്‍ഹി വഴി ബെംഗളൂരു (300)
ആറാം ദിവസം
ക്വാലലംപൂര്‍ – കൊച്ചി (250), മസ്‌കത്ത് ചെന്നൈ (200), ലണ്ടന്‍- ചെന്നൈ (250), ജിദ്ദ ഡല്‍ഹി (200), കുവൈത്ത് അഹമ്മദാബാദ് (200), ദുബായ് ഡല്‍ഹി (2 സര്‍വീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗര്‍ (200), സിംഗപ്പൂര്‍- ബെംഗളൂരു (250), ന്യൂയോര്‍ക്ക്- ഡല്‍ഹി വഴി ഹൈദരാബാദ് (300).
ഏഴാം ദിവസം
കുവൈത്ത് കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടന്‍- ഡല്‍ഹി (250) ചിക്കാഗോ- ഡല്‍ഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലംപൂര്‍- ഹൈദരാബാദ് (250), ദുബായ്- അമൃതസര്‍ (200).
എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, തൊഴില്‍ നഷ്ടമായവര്‍, ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യംപില്‍ കഴിയുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയിലുള്ളവരെ എംബസിയില്‍നിന്ന് ഫോണിലോ ഇ-മെയില്‍ വഴിയോ ബന്ധപ്പെടും. എയര്‍ ഇന്ത്യയില്‍നിന്നു ടിക്കറ്റ് വാങ്ങാനാവും നിര്‍ദേശിക്കുക. മറ്റു മാര്‍ഗങ്ങളില്‍ ടിക്കറ്റ് ലഭിക്കല്ല. അബുദബി-കൊച്ചി റൂട്ടിലേക്ക് 13,000 രൂപ ഈടാക്കുമെന്നാണു സൂചന.
നാട്ടിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരും ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താവളങ്ങളില്‍ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും അറിയിച്ചു. ആശുപത്രികളിലോ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാവും ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീന്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്തും
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]